നഗര റോഡുകൾ ഉന്നതനിലവാരത്തിലേക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 06, 2024, 01:23 AM | 0 min read

പത്തനംതിട്ട
നഗരത്തിൽനിന്ന്‌ പല ഭാഗങ്ങളിലേക്കുള്ള വിവിധ റോഡുകൾ ഉന്നത നിലവാരത്തിലേക്ക്‌. നിർമാണം ആരംഭിച്ചു. അഞ്ച്‌ കോടി രൂപ ചെലവിലാണ്‌ നിർമാണം. ശബരിമല സീസൺ കൂടി മുൻനിർത്തിയാണ്‌ പൊതുമരാമത്ത്‌ വകുപ്പ്‌ നിർമാണം ആരംഭിച്ചത്‌.
സെന്റ്‌ പീറ്റേഴ്‌സ്‌ ജങ്‌ഷൻ മുതൽ ഗാന്ധി സ്‌ക്വയർ വരെയുള്ള ഭാഗം, സെൻട്രൽ ജങ്‌ഷൻ മുതൽ മൈലപ്ര വരെ, സെൻട്രൽ ജങ്‌ഷൻ മുതൽ സ്‌റ്റേഡിയം ജങ്‌ഷൻ വരെ, കോളേജ്‌ ജങ്‌ഷൻ മുതൽ അഴൂർ വരെ, ടിബി റോഡ്‌, പൊലീസ്‌ സ്‌റ്റേഷൻ റോഡ്‌ എന്നിവിടങ്ങളിലാണ്‌ ബിഎം ആൻഡ്‌ ബിസി നിലവാരത്തിൽ റോഡ്‌ പുനർനിർമിക്കുന്നത്‌. മൊത്തം അഞ്ചര കിലോമീറ്റർ ദൂരമുണ്ട്‌. റോഡിന്റെ വശങ്ങളിലെ ഐറിഷ്‌ നിർമാണവും ഉണ്ടാകും. നിലവിൽ ഇന്റർലോക്ക്‌ വിരിച്ച സ്ഥലങ്ങളിൽ അതിളക്കി മാറ്റിയാവും ടാറിങ്‌ നടത്തുക. തുടർന്ന്‌ ഇന്റർലോക്ക്‌ വിരിക്കും. മറ്റ്‌ ഭാഗങ്ങളിൽ കോൺക്രീറ്റ്‌ ചെയ്യും.
കാതോലിക്കേറ്റ്‌ കോളേജ്‌ ജങ്‌ഷനിൽനിന്ന്‌ അഴൂർ ഭാഗത്തേക്കുള്ള റോഡിന്റെ നിർമാണം ആരംഭിച്ചു. നിലവിലുള്ള ടാറിങ്‌ ഇളക്കി നിരത്തി അതിനുമുകളിലാണ്‌ ബിഎം ആൻഡ്‌ ബിസി നിലവാരത്തിലുള്ള ടാറിങ്‌ നടത്തുന്നത്‌. കാതോലിക്കേറ്റ്‌ സ്‌കൂളിന്‌ മുന്നിലൂടെയുള്ള റോഡും പുനർനിർമിക്കുന്നുണ്ട്‌.


deshabhimani section

Related News

View More
0 comments
Sort by

Home