ad
Deshabhimani

അംബേദ‌്കർ – മാർക‌്സിയൻ ചിന്തകൾ പകർന്ന‌് സെമിനാർ ഉയരണം നീല്‍സലാം ലാല്‍സലാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 27, 2018, 05:57 PM | 0 min read

 
പാലക്കാട് (രോഹിത‌് വെമുല നഗർ)
മാർക‌്സിസത്തിനൊപ്പം അംബേദ്കർ ചിന്തകളുമുയർത്തി നടന്ന സെമിനാർ ആശയദൃഢതയ‌്ക്കൊപ്പം ജനപങ്കാളിത്തത്താലും ശ്രദ്ധേയം. പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് ‘ലാൽസലാം നീൽസലാം' മാർക്സിസം– അംബേദ്കർ ചിന്തകൾ, ഇന്ത്യൻ സാഹചര്യത്തിൽ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചത്.
 എം ബി രാജേഷ് എംപി ഉദ്ഘാടനം ചെയ്തു. മാർക‌്സിസത്തിലും അബേദ‌്കർ ചിന്തകളിലും യോജിപ്പിന്റെ മേഖലകൾ ഏറെയാണെന്ന് അദ്ദേഹം പറഞ്ഞു. ലാൽസലാം നീൽസലാം രാജ്യത്ത് ഒന്നിച്ചുയരുന്നത് പുതുപ്രതീക്ഷയാണ്. ചൂഷണത്തിനെതിരായ സന്ദേശം രണ്ടിലുമുണ്ട്. മാർക‌്സ‌് വർഗ ഉന്മൂലനവും അംബേദ്കർ ജാതി ഉന്മൂലനവും ഉയർത്തി. മാർക‌്സിന്റെ വർഗചൂഷണത്തിനെതിരായ സമരം സാമ്പത്തികചൂഷണത്തിന് എതിരായ സമരം മാത്രമല്ല, ജാതീയ വിവേചനങ്ങൾക്ക് എതിരായ സമരംകൂടിയാണ് – അദ്ദേഹം പറഞ്ഞു. 
ഫ്രണ്ട‌് ലൈൻ ന്യുഡെൽഹി ബ്യൂറോ ചീഫ് വെങ്കിടേഷ‌് രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.അംബേദ്കർ ചിന്തകളും മാർക‌്സിയൻ ആശയങ്ങളും തമ്മിലുള്ള യോജിപ്പിന്റെ പ്രായോഗിക സാധ്യതകൾ ഏറെയാണെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്യം, സാഹോദര്യം, സമത്വം എന്ന ആശയം ഈ രണ്ട് ആശയങ്ങളിലുണ്ട്. ബുദ്ധനോ മാർക‌്സോ ശരിയെന്ന് അംബേദ്കർ തന്റെ ലേഖനത്തിൽ ചോദിക്കുന്നുണ്ട്. റഷ്യൻ വിപ്ലവത്തെക്കിറച്ച് അഭിമാനപൂർവം പറയുന്നുണ്ട്. 1853ൽ മാർക്സ് ഇന്ത്യയിലെ ബ്രിട്ടീഷഭരണത്തിന്റെ ഭാവി പരിണിതഫലങ്ങൾ എഴുതി. ഇന്ത്യയിൽ നടപ്പാക്കുന്ന മനുവിന്റെ നിയമങ്ങൾ രാക്ഷസ സത്യമാണെന്നും മാർക്സ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മാർക‌്സ‌്– അംബേദ്കർ ആശയചിന്തകൾ ഒന്നിച്ചുള്ള സമരപന്ഥാവ് തുറക്കണം. അതിന്  ഇടതുപക്ഷത്തിന് വലിയ പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഇന്നും മേൽജാതി, കീഴ്ജാതി തട്ട് നിലവിലുണ്ടെന്ന് ആദവൻ ദീത്ക്ഷണ്യ പറഞ്ഞു. ഇത് തകർത്തെറിയണം. ജാതിയെന്നത് വിശ്വാസം മാത്രമാണ്. കഴുതയും കന്നുകാലികളും കുടിക്കുന്ന വെള്ളം കീഴ്ജാതിക്കാരായ മനുഷ്യൻ കുടിച്ചാൽ അയിത്തമാണെന്നു പറയും. തമിഴ്നാട്ടിൽ പല ഗ്രാമങ്ങളിലും ഇത്തരം അയിത്തം നിലനിൽക്കുന്നുണ്ട്. 
ഇതുപയോഗിച്ച് ദളിതരെ ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. പികെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ സോമപ്രസാദ്  എംപി അധ്യക്ഷനായി.  സംസ്ഥാന വൈസ‌് പ്രസിഡന്റ് എസ് അജയകുമാർ സംസാരിച്ചു. പികെഎസ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ ശാന്തകുമാരി സ്വാഗതവും സംസ്ഥാന കമ്മിറ്റിയംഗം പി വാസു നന്ദിയും പറഞ്ഞു. സാംസ‌്കാരിക സന്ധ്യയിൽ ജനാർദനൻ പുതുശേരിയും സംഘവും അവതരിപ്പിച്ച ഗ്രാമച്ചന്തം നാടൻപാട്ടും നാട്ടുകളിയും അരങ്ങേറി.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home