Deshabhimani

'പുസ്തകക്കൂട'യിലേക്ക് ദേശാഭിമാനി ബുക്സ് സ്റ്റാൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 26, 2018, 06:18 PM | 0 min read

തൃശൂർ
പ്രളയത്തിൽ വെള്ളം കയറി നശിച്ച വായനശാലകളെ സഹായിക്കുന്നതിന് രൂപീകരിച്ച 'പുസ്തകക്കൂട'യിലേക്ക് തൃശൂർ ദേശാഭിമാനി ബുക്സ് സ്റ്റാൾ പുസ്തകങ്ങൾ നൽകി.  ജില്ലയിൽ മാത്രം 17 ഗ്രാമീണ വായനശാലകളും 31 സ്കൂൾ വായനശാലകളിലുമായി  40,000 ത്തോളം പുസ്തകങ്ങൾ പ്രളയത്തിൽ നശിച്ചിട്ടുണ്ട്. ദേശാഭിമാനി ബുക്സ്് നല്കിയ 20,000 രൂപ മുഖവിലയുള്ള പുസ്തകങ്ങൾ സിപിഐ എം ജില്ലാ സെക്രട്ടറി  എം എം  വർഗീസ് പുസ്തകക്കൂട മുഖ്യ സംഘാടകൻ ഡോ. എൻ ആർ  ഗ്രാമപ്രകാശിനു കൈമാറി. ദേശാഭിമാനി ബുക്ക‌് ഹൗസിൽ നടന്ന ചടങ്ങിൽ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ എൻ ഹരി അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി കെ രവീന്ദ്രൻ,  നോവലിസ്റ്റ് ശ്രീലത, ദൃശ്യ ഷൈൻ, ബാബു, ജലീൽ, കെ ആർ  ബീന  തുടങ്ങിയവർ സംസാരിച്ചു.  
ഡോ. എൻ ആർ ഗ്രാമപ്രകാശിന്റെ നേതൃത്വത്തിൽ പുസ്തകം സമാഹരിക്കുന്ന 'പുസ്തകക്കൂട' പദ്ധതിക്ക് അക്ഷരസ്നേഹികൾ വലിയ സ്വീകരണമാണ് നൽകുന്നത്. ഇതിനോടകം 3000 പുസ്തകങ്ങൾ സമാഹരിച്ചു. പുസ്തകക്കൂടയിലേക്കുള്ള പുസ്തകങ്ങൾ ജില്ലയുടെ വിവിധഭാഗങ്ങളിൽനിന്ന് സമാഹരിച്ചുകൊണ്ടിരിക്കുകയാണ്. വിവിധ പുസ്തകപ്രസാധകർ  പുസ്തകക്കൂടയിലേക്ക് പുസ്തകങ്ങൾ വാങ്ങുന്നതിന് 50 ശതമാനം കമീഷൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. സഹകരിക്കാൻ താൽപ്പര്യമുള്ളവർക്ക് പുസ്തകശാലയിൽനിന്ന് പണം നല്കി വാങ്ങാവുന്നതാണ്. പുസ്തകം നേരിട്ട് ഏൽപ്പിക്കുന്നതിന്   9995431033 എന്ന നമ്പറിൽ ബന്ധപ്പെടണം.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home