ad
Deshabhimani

തൊഴിൽ മേള

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 01, 2024, 11:15 PM | 0 min read

 

പാലക്കാട്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച്/എംപ്ലോയബിലിറ്റി സെന്റർ മലമ്പുഴ ഐഎച്ച്‌ആർഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ പ്രയുക്തി തൊഴിൽ മേള സംഘടിപ്പിച്ചു. വി കെ ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്‌തു. 
എ പ്രഭാകരൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ സി ഖദീജ ബീവി, മരുതറോഡ് പഞ്ചായത്ത് പ്രസിഡന്റ് പി ഉണ്ണികൃഷ്ണൻ, വാർഡംഗം പി സൗമ്യ, കോളേജ് പ്രിൻസിപ്പൽ എ വി ഷാലിമോൻ, പിടിഎ വൈസ് പ്രസിഡന്റ് പി മണികണ്ഠരാജൻ, കോളേജ് യൂണിയൻ ചെയർമാൻ എം ജയവർധനൻ, എംപ്ലോയ്‌മെന്റ് ഓഫീസർ ജി ഹേമ എന്നിവർ സംസാരിച്ചു. 15 സ്വകാര്യ സ്ഥാപനങ്ങളിലെ 1534 ഒഴിവുകളിലേക്ക് 351 ഉദ്യോഗാർഥികൾ പങ്കെടുത്തു. ഇതിൽ 19 പേരെ തെരഞ്ഞെടുത്തു. 245 പേരെ ഷോർട്ട്‌ലിസ്റ്റ് ചെയ്തു.


deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home