ad
Deshabhimani

കൽപ്പാത്തിയിൽ ഇന്ന്‌ രഥസംഗമം; ഗ്രാമവീഥികളിൽ തേരോട്ടം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2024, 10:45 AM | 0 min read

പാ​ല​ക്കാ​ട് > കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് രണ്ടാംതേര്‌ ദിനമായ വ്യാഴാഴ്ച പകൽ 11​ന്‌ പു​തി​യ ക​ൽ​പ്പാ​ത്തി മന്ത​ക്ക​ര മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ ര​ഥാ​രോ​ഹ​ണം ന​ട​ന്നു. മന്ത​ക്ക​ര മ​ഹാ​ഗ​ണപ​തിയുടെ രഥവും അഗ്രഹാരവീഥികളിൽ ​പ്ര​ദ​ക്ഷി​ണം തുടങ്ങി. വൈകിട്ട്‌ പ​ഴ​യ ക​ൽപ്പാ​ത്തി ല​ക്ഷ്‌​മീനാ​രാ​യ​ണ പെ​രു​മാ​ൾ ക്ഷേ​ത്ര​ത്തി​ൽ കു​തി​ര​വാ​ഹ​ന അ​ല​ങ്കാ​ര​വും ചാ​ത്ത​പു​രം പ്ര​സ​ന്ന മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ അ​ശ്വ​വാ​ഹ​ന എ​ഴു​ന്ന​ള്ള​ത്തും നടന്നു. ഒന്നാംതേര്‌ ദിനമായ ബുധനാഴ്ച പ്രയാണം ആരംഭിച്ച കൽപ്പാത്തി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമീ ക്ഷേത്രത്തിലെ തേരുകൾ വ്യാഴാഴ്ച പഴയ കൽപ്പാത്തിയിലൂടെ സഞ്ചരിച്ചു. പ​ഴ​യ ക​ൽ​പ്പാ​ത്തി ല​ക്ഷ്മീ​നാ​രാ​യ​ണ പെ​രു​മാ​ൾ, ചാ​ത്ത​പു​രം പ്ര​സ​ന്ന മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ങ്ങ​ളി​ൽ വെള്ളിയാഴ്ചയാണ്‌ ര​ഥാ​രോ​ഹ​ണം.

രഥസംഗമം ഇന്ന്

കൽപ്പാത്തി രഥോത്സവത്തിന്റെ മുഖ്യ ആകർഷണമായ രഥസംഗമത്തിന്‌ വെള്ളിയാഴ്ച കൽപ്പാത്തി ഗ്രാമം സാക്ഷ്യംവഹിക്കും.  ആയിരക്കണക്കിനാളുകൾ രഥസംഗമം കാണാൻ കൽപ്പാത്തിത്തെരുവിലേക്ക്‌ ഒഴുകിയെത്തും. കൽപ്പാത്തി വിശാലാക്ഷീ സമേത വിശ്വനാഥസ്വാമീ ക്ഷേത്രം, പ‍ഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാൾക്ഷേത്രം, പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലെ ചടങ്ങുകൾക്കൊപ്പം നാല്‌ ക്ഷേത്രങ്ങളിൽനിന്നുള്ള ആറ് രഥങ്ങൾ വെള്ളിയാഴ്‌ച ഗ്രാമവീഥിയിലൂടെ പ്രയാണം നടത്തും. വൈകിട്ട് തേര് മുട്ടിയിൽ എത്തുന്നതോടെ ആയിരങ്ങൾ പങ്കെടുക്കുന്ന ദേവരഥ സംഗമമായി മാറും. തുടർന്ന്‌ സംഗീത പരിപാടികളും ഉണ്ടാകും. പത്തുനാൾ ഉത്സവരാവ്‌ തീർത്ത ആഘോഷങ്ങൾക്ക്‌ ശനിയാഴ്ച കൊടിയിറങ്ങും. രഥസംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായി ആരോഗ്യവകുപ്പ്, പൊലീസ്, കെഎസ്ഇബി, അഗ്നിരക്ഷാസേന എന്നിവയുടെ മുഴുവൻ സമയ സേവനവും കൽപ്പാത്തിയിൽ ഉറപ്പാക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home