കേന്ദ്രനിലപാടിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം

പാലക്കാട്
വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ യുവജനങ്ങൾ പ്രതിഷേധിച്ചു. നഗരത്തിൽ നടത്തിയ പ്രകടനം സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ ജയദേവൻ അധ്യക്ഷനായി.
സംസ്ഥാന പ്രസിഡന്റ് വി വസീഫ്, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എസ് കിഷോർ, എം എ ജിതിൻരാജ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീൻ സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം ഷിബി കൃഷ്ണ നന്ദിയും പറഞ്ഞു.









0 comments