കൊല്ലം ബൈപാസ്: ടോൾ വേണ്ടെന്ന‌് കേന്ദ്രത്തോട‌് ആവശ്യപ്പെടും

തിരുവനന്തപുരം > കൊല്ലം ബൈപാസിന‌് ടോൾ പാടില്ലെന്ന‌് ആവശ്യപ്പെട്ട‌് കേന്ദ്രസർക്കാരിന‌് കത്തെഴുതുമെന്ന‌് മന്ത്രി ജി സുധാകരൻ അറിയിച്ചു. സർക്കാർ ടോളിന‌് എതിരാണ‌്. ബൈപാസിൽ സർക്കാർ ടോൾബൂത്ത‌് സ്ഥാപിച്ചിട്ടില്ല. പിരിക്കുന്നുണ്ടെങ്കിൽ അത‌് ദേശീയപാത അതോറിറ്റിയായിരിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പരിപാലനചുമതല സംസ്ഥാനസർക്കാരിനാണ‌്. രൂപരേഖ, വിശദ പദ്ധതിരേഖ, ടെൻഡർ നടപടികൾ എന്നിവ പൂർത്തീകരിച്ചത‌് സംസ്ഥാന പൊതുമരാമത്ത‌് വകുപ്പാണ‌്. യുഡിഎഫ‌് സർക്കാരാണ‌് തുടക്കമിട്ടതെങ്കിലും മൂന്നുവർഷത്തിനുള്ളിൽ 30 ശതമാനം പ്രവൃത്തികൾ മാത്രമേ പൂർത്തിയാക്കിയുള്ളു. 70 ശതമാനം പൂർത്തീകരിക്കാൻ എൽഡിഎഫ‌് സർക്കാരിന‌് രണ്ടര വർഷമേ വേണ്ടിവന്നുള്ളു.








0 comments