എസ്‌ബിഐക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിക്കുന്നു; ഇത്തരം സംഭവങ്ങള് ആരും ചെയ്യാന് പാടില്ല: കോടിയേരി

തിരുവനന്തപുരം> തിരുവനന്തപുരത്ത് എസ്ബിഐ ഓഫീസ് അക്രമിച്ച സംഭവത്തില് സംയുക്ത സമരസമിതി അന്വേഷിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അത്തരം സംഭവങ്ങള് ആരും ചെയ്യാന് പാടില്ല. അതൊന്നും സമരത്തിന്റെ ഭാഗമല്ല. ഒരു കാരണവശാലും ഒന്നിലും, ആരെയും നിര്ബന്ധിച്ച് ചെയ്യിപ്പിക്കാന് പാടില്ലെന്നാണ് സംയുക്ത സമരസമിതി പരസ്യമായിപ്രഖ്യാപിച്ചിട്ടുള്ളത്.
സമരത്തിന്റ ശോഭ കെടുത്താന് ആര്ക്കും സാധിക്കില്ല. ഒറ്റപ്പെട്ട ഇത്തരം സംഭവങള് സമരത്തിന്റെ ഭാഗമല്ല. അത്തരം സംഭവങ്ങളെ അപലപിക്കുന്നതായും കോടയേരി മാധ്യമങ്ങളോട് വ്യക്തമാക്കി.








0 comments