പ്രളയാനന്തര പുനർനിമിതി: രാജ്യാന്തര ശിൽപ്പശാല

തിരുവനന്തപുരം
കൊല്ലം ടികെഎം എഞ്ചിനീയറിങ‌് കോളേജും ബ്രിട്ടനിലെ ലീഡ്സ് യൂണിവേഴ്‌സിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രളയാനന്തര പുനർനിമിതിയെപറ്റിയുള്ള ദ്വിദിന രാജ്യാന്തര ശില്പശാലയ്ക്ക‌് തുടക്കമായി. മുൻ ചീഫ‌് സെക്രട്ടറി എസ‌് എം വിജയാനന്ദ‌് ഉദ‌്ഘാടനം ചെയ‌്തു.
എഞ്ചി.കോളേജുകൾ സാങ്കേതിക -സന്നദ്ധതയുടെ കേന്ദ്രങ്ങളാകണം.ധനലഭ്യതയുടെ പരിമിതികൾ മാത്രമല്ല, മികച്ച ശാസ്ത്ര-സാങ്കേതിക വൈദഗ്ദ്യത്തിന്റെ അപര്യാപ്തതയും പ്രളയാനന്തര പുനർനിർമാണത്തിലെ പ്രധാന വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടനിലെ റോയൽ അക്കാദമി ഓഫ് എഞ്ചിനീറിങ‌്, സംസ്ഥാന ആസൂത്രണ ബോർഡ‌് എന്നിവയുടെ മുഖ്യ പങ്കാളിത്തത്തിലും ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ സഹകരണത്തോടെയുമാണ് ശില്പശാല സംഘടിപ്പിച്ചത്.
ആസൂത്രണ ബോർഡംഗം ഡോ. കെ എൻ ഹരിലാൽ, റോയൽ അക്കാദമി ഓഫ് എഞ്ചിനീയറിങ‌് പ്രോഗ്രാം മാനേജർ ശരത് ശർമ, ലീഡ്സ് യൂണിവേഴ്സിറ്റി സിവിൽ വിഭാഗം മേധാവി ഡോ. പി എ മുഹമ്മദ് ബഷീർ, ബ്രിട്ടീഷ് ഹൈകമീഷണർ പ്രതിനിധി മനു തോമസ്, ടികെഎം കോളേജ് ചെയർമാൻ ഷഹൽ ഹസ്സൻ മുസലിയാർ, ട്രഷറർ ജലാലുദ്ദീൻ മുസലിയാർ, പ്രിൻസിപ്പൽ ഡോ. എസ് അയൂബ്, ഡോ. ബി സുനിൽ കുമാർ എന്നിവർ സംസാരിച്ചു.










0 comments