പുഴയിൽ മുങ്ങിമരിച്ച യുവാവിന്റെ മൃതദേഹം കണ്ടെടുത്തു

ഇടുക്കി> പുഴയില്‍ കുളിക്കുന്നതിനിടയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൂന്നാര്‍ സെറ്റില്‍മെന്റ് കോളനി സ്വദേശി അറയ്ക്കല്‍ വീട്ടില്‍ രഞ്ജിത്ത് ആന്റണി (26) യാണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് ആറ് സുഹൃത്തുക്കളോടൊപ്പം കുണ്ടളയാറിലെ ഗ്രാംസ്ലാന്‍ഡ് ഭാഗത്തുള്ള മാട്ടുപ്പാലം ഭാഗത്താണ് യുവാവ് കുളിക്കാനിറങ്ങിയത്.
അന്നുതന്നെ പോലീസ്, ഫയര്‍ഫോഴ്സ്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. വെള്ളിയാഴ്ച രാവിലെ നാട്ടുകാരും അഗ്‌നിശമനാ സേനാംഗങ്ങളും തിരച്ചില്‍ തുടര്‍ന്നെങ്കിലും ഫലമുണ്ടാകാത്തതിനെ തുടര്‍ന്ന് തൊടുപുഴയില്‍ നിന്ന് മുങ്ങല്‍ വിദഗ്ദരെ വിളിച്ചു വരുത്തുകയായിരുന്നു. മൂന്നാറിലുള്ള സ്വകാര്യ റിസോര്‍ട്ടിലായിരുന്നു രഞ്ജിത്തിന് ജോലി









0 comments