വായനശാലകള്‍ക്ക് നേരെയുണ്ടായ ആര്‍എസ്എസ് ആക്രമണങ്ങളില്‍ പ്രതിഷേധിക്കുക: പുകസ

തിരുവനന്തപുരം > ഹര്‍ത്താലിന്റെ പേരില്‍ വായനശാലകള്‍ അക്രമിക്കുകയും പുസ്തകങ്ങള്‍ നശിപ്പിക്കുയും ചെയ്ത ആര്‍എസ്എസ്-ബിജെപി നടപടിക്കെതിരെ പുരോഗമന കലാസാഹിത്യ സംഘം. നവോത്ഥാനത്തിന്റെ മഹത് സംഭാവനകളായ ഗ്രന്ഥാലയങ്ങളും വായനശാലകളും കലാസമിതികളുമാണ് തെരഞ്ഞുപിടിച്ച് ആക്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് പുകസ ജനറല്‍ സെക്രട്ടറി അശോകന്‍ ചെരുവില്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
കേരളം ഒന്നായി പ്രകടിപ്പിച്ച നവോത്ഥാനത്തിന്റെ പെണ്‍കരുത്തിനു മുന്നില്‍ പകച്ചുപോയ ആര്‍എസ്എസ് ഭീകരര്‍ തെരുവുകളില്‍ കേന്ദ്രീകരിച്ച് വ്യാപകമായ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. പോസ്റ്ററുകളിലും ബോര്‍ഡുകളിലും കാണപ്പെട്ട ശ്രീനാരായണഗുരുവിന്റെയും അയ്യങ്കാളിയുടേയും ചിത്രങ്ങള്‍ക്കുനേരെയും അരിശം തീര്‍ക്കുന്നു. മതവര്‍ഗ്ഗീയ ഭീകരരുടെ ആക്രമണങ്ങള്‍ക്കെതിരെ ജനങ്ങളുടെ മഹാ ഐക്യശക്തി ഉയരേണ്ടതുണ്ടെന്നും പുകസ അറിയിച്ചു.








0 comments