ഒ എന്‍ വിയുടെ രചനകള്‍ നിശ്ശബ്ദമാക്കപ്പെട്ടവരുടെ ശബ്ദം: ബേബി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 23, 2018, 07:25 PM | 0 min read

തിരുവനന്തപുരം
സമൂഹത്തിൽ നിശ്ശബ്ദരാക്കപ്പെട്ട മനുഷ്യരുടെ ശബ്ദമാണ‌് ഒ എൻ വിയുടെ രചനകളെന്ന‌് സിപിഐ എം പൊളിറ്റ് ബ്യൂറോ അം​ഗം എം എ ബേബി പറഞ്ഞു. സാഹിത്യ അക്കാദമിയും  ജോസഫ‌് മുണ്ടശ്ശേരി ഫൗണ്ടേഷനും ഭാരത‌് ഭവനും സംയുക്തമായി സംഘടിപ്പിച്ച ഒ എൻ വി സ‌്മൃതി ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അസമത്വത്തിനും അനീതിക്കുമെതിരെ ജീവിതത്തിലൂടെയും കവിതയിലൂടെയും  പ്രതികരിച്ച കവിയാണ‌് ഒ എൻ വി. സമൂഹത്തെയും മനുഷ്യജീവിതത്തെയും ബാധിക്കുന്ന പ്രശ്നങ്ങളിൽ അദ്ദേഹത്തിന‌് ഉറച്ച നിലപാടുണ്ടായിരുന്നു.

മനുഷ്യൻ സംസാരിക്കുന്ന ഏത് ഭാഷയും ശ്രേഷ‌്ഠഭാഷയാണെന്ന നിലപാട് ഉയർത്തിപ്പിടിച്ച് മലയാളം ശ്രേഷ‌്ഠഭാഷയാക്കാനുള്ള ശ്രമങ്ങൾക്ക‌് മുന്നിൽ നിന്നു. നെൽവയലും തണ്ണീർത്തടവും നികത്തി വിമാനത്താവളം വേണ്ടെന്നു പറഞ്ഞ ഒ എൻ വിയുടെ ജീവിതം സർഗാത്മകതയുടെ  സമരമായിരുന്നുവെന്നും - എം എ ബേബി പറഞ്ഞു



deshabhimani section

Related News

0 comments
Sort by

Home