കേരള ബാങ്ക‌് മാർച്ചിനുമുമ്പ‌്: മന്ത്രി കടകംപള്ളി

തിരുവനന്തപുരം > മാർച്ചിനുമുമ്പ‌് കേരള ബാങ്ക‌് യാഥാർഥ്യമാകുമെന്ന‌് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഭീമൻ ബാങ്കുകൾ സാധാരണക്കാരെ ചൂഷണംചെയ്യുമ്പോൾ അവർക്കുവേണ്ടി പ്രവർത്തിക്കാൻ കേരള ബാങ്കിനാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സഹകരണ ബാങ്കിന്റെ ആധുനികവൽക്കരണം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള ബാങ്കിനുള്ള പ്രവർത്തനം സംസ്ഥാന സഹകരണ ബാങ്ക‌് നേതൃത്വത്തിൽ സജീവമായി മുന്നോട്ടുപോകുകയാണ‌്. എൻആർഐ നിക്ഷേപംകൂടി സഹകരണ ബാങ്കുകൾക്ക‌് സ്വീകരിക്കാൻ അനുമതി വേണം. നിലവിൽ ഒന്നരലക്ഷം എൻആർഐ നിക്ഷേപം കേരളത്തിലെ ബാങ്കുകളിലുണ്ട‌്. അതിന്റെ പകുതിയെങ്കിലും സഹകരണ ബാങ്കുകൾക്ക‌് ലഭിച്ചാൽ മേഖലയിൽ വൻ കുതിപ്പുണ്ടാകും. നമ്മുടെ വായ‌്പാശേഷിയും വർധിക്കും.
വനിതാമതിൽ ശബരിമലയിൽ പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ‌്ത്രീകളെ കയറ്റാനുള്ളതല്ല. പലരും അങ്ങനെ തെറ്റിദ്ധരിപ്പിക്കുകയാണ‌്. എല്ലാ മേഖലയിലും സ‌്ത്രീ–-പുരുഷ സമത്വം കൊണ്ടുവരാനാണ‌് മതിൽ. മതസൗഹാർദ അന്തരീക്ഷം തകർക്കാനുള്ള നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. മൊബൈൽ ബാങ്കിങ്, സിടിഎസ‌്, ഇ–-കൊമേഴ‌്സ‌് പോസ‌്, എംഎംഎസ‌് തുടങ്ങിയവയുടെ ഉദ‌്ഘാടനം മന്ത്രി നിർവഹിച്ചു. അഡ‌്മിനിസ‌്ട്രേറ്റർ സനൽകുമാർ അധ്യക്ഷനായി. സഹകരണ സെക്രട്ടറി മിനി ആന്റണി, സഹകരണ രജിസ‌്ട്രാർ എസ‌് ഷാനവാസ‌് എന്നിവർ സംസാരിച്ചു. എംഡി ദേവദർശൻ സ്വാഗതവും സിജിഎം കെ സി സഹദേവൻ നന്ദിയും പറഞ്ഞു









0 comments