സി കെ വിശ്വനാഥന്‍ അവാര്‍ഡ് സുനില്‍ പി ഇളയിടത്തിന്

കോട്ടയം > 2018 ലെ സി കെ വിശ്വനാഥന്‍ അവാര്‍ഡ് പ്രമുഖ പ്രഭാഷകനും സാംസ്‌ക്കാരിക പ്രവര്‍ത്തകനും അധ്യാപകനുമായ സുനില്‍ പി ഇളയിടത്തിന്. 25,000 രൂപയും പ്രശസ്ത്രി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
ഈ മാസം 24ന് വൈക്കം ഇണ്ടംതുരുത്തി മന ഹാളില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് സി കെ വിശ്വനാഥന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ. വി ബി ബിനുവും സെക്രട്ടറി ടി എന്‍ രമേശനും അറിയിച്ചു.









0 comments