പിറവം പള്ളിക്കേസ്: 2 ജഡ്‌ജിമാർ വാദം കേൾക്കുന്നതിൽനിന്നും പിന്മാറി

കൊച്ചി>പിറവം കട്ടച്ചിറ പള്ളി കേസ് കേൾക്കുന്നതിൽനിന്ന് രണ്ട് ജഡ്‌ജിമാർ പിൻമാറി. ജസ്റ്റീസുമാരായ ദേവൻ രാമചന്ദ്രൻ. പി ആർ രാമചന്ദ്രമേനോൻ എന്നിവരാണ് പിന്മാറിയത്.
അഭിഭാഷകനായിരിക്കെ ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ പാത്രിയാർക്കിസ് വിഭാഗത്തിനു വേണ്ടി ഹാജരായി എന്നും അതിനാൽ വാദം കേൾക്കുന്നതിൽനിന്നും വിട്ടുനിൽക്കണമെന്നും ആവശ്യപ്പെട്ട് യാക്കോബായ വിഭാഗം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. തുടർന്നാണ് രണ്ട് ജഡ്‌ജിമാരും പിൻമാറിയത്.
കോടതിയുടെ നിഷ്‌പക്ഷത ഭാവിയിൽ ചോദ്യംചെയ്യപ്പെടാതിരിക്കാനാണ് വാദം കേൾക്കുന്നതിൽനിന്നും ഇരുവരും പിൻമാറുന്നത്.









0 comments