ഡപ്യൂട്ടേഷൻ നിയമനത്തിന്റെ മറവിൽ തട്ടിപ്പ്‌: പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ്‌ സെക്രട്ടറിക്ക്‌ ജോലി മുസ്‌ലീം ലീഗ്‌ ഓഫിസിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 06, 2018, 09:26 AM | 0 min read

കോഴിക്കോട്> പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി ജോലി ചെയ്യുന്നത് മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഡെപ്യൂട്ടേഷനിലുള്ള  എം വി സിദ്ദിഖ്‌ ആണ്‌   പാര്‍ട്ടി ഓഫീസിന്റെ  നടത്തിപ്പ് ചുമതലയിലുള്ളത്‌.   പ്രതിപക്ഷ നേതാവിനൊപ്പമോ അദ്ദേഹത്തിന്റെ ഓഫീസിലോ ഉണ്ടാകേണ്ട ആൾ പകരം ലീഗ്‌ ഓഫസിന്റെ  ഭരണമാണ്‌ നടത്തുന്നത്‌.

കോഴിക്കോട് ഗവ മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകനായിരുന്ന എം വി സിദ്ദിഖ് 2016 ജൂണ്‍ 21 മുതലാ രമേശ് ചെന്നിത്തലയുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയായി  നിയമിതനായത്‌.   പ്രതിപക്ഷ നേതാവിന്റെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയെന്ന നിലയ്ക്ക് നേരത്തെ പറ്റിയിരുന്ന ശമ്പളവും ആനുകൂല്യങ്ങള്‍ക്കും തത്തുല്യമായി ഏതാണ് 75000ത്തോളം രൂപ ഖജനാവില്‍ നിന്ന് കൈപറ്റുന്നുണ്ട്‌.

പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്തുള്ള ദിവസങ്ങളില്‍ സിദ്ദിഖ് അദ്ദേഹത്തിന്റെ  ഓഫീസിലോ സഭാ പരിസരത്തോ ഉണ്ടാകണം എന്നാണ് നിബന്ധന. പക്ഷേ നിയമസഭാ സമ്മേളനത്തിന് പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്തുള്ളപ്പോള്‍ സിദ്ദിഖുള്ളത് കോഴിക്കോട് ലീഗ് ഹൗസിലാണ്. കഴിഞ്ഞ രണ്ടര വര്‍ഷവും സിദ്ദിഖ് ഇവിടെ തന്നെയാണ് ജോലി ചെയ്തത്. രേഖകള്‍ പ്രകാരം സിദ്ദിഖ് പ്രതിപക്ഷ നേതാവിന്റെ തിരുവനന്തപുരത്തെ ഓഫീസിലാണ് ജോലി ചെയ്യുന്നത്.

സിദ്ദിഖ് കോഴിക്കോട്  ലീഗ് ഓഫീസില്‍

വ്യാഴാഴ്ച ലീഗ് ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ താന്‍ നാട്ടില്‍ വന്നപ്പോള്‍ ഓഫീസില്‍ കയറിയതാണ് എന്നായിരുന്നു സിദ്ദിഖിന്റെ വിശദീകരണം.സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തിനു വിലക്കും നിലനില്‍ക്കെയാണ് സര്‍ക്കാര്‍ ശമ്പളം പറ്റി സിദ്ദിഖ് ലീഗ് ഓഫിസില്‍ ജോലി ചെയ്യുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home