ബാർകോഴക്കേസിൽ തുടരന്വേഷണം: വിജിലൻസ് നിലപാടറിയിക്കണം‐ ഹൈക്കോടതി

കൊച്ചി>ബാർ കോഴ കേസിൽ കെ എം മാണിക്കെതിരെ തുടരന്വേഷണം വേണമോ എന്ന കാര്യത്തിൽ വിജിലൻസ് നിലപാടറിയിക്കണമെന്ന് ഹൈക്കോടതി .തുടരന്വേഷണം വേണമെന്നുണ്ടങ്കിൽ അഴിമതി നിരോധന നിയമകാരം ഈ കേസിന് വേണമോ എന്നും വിജിലൻസ് വിശദീകരിക്കണമെന്ന് കോടതി നിർദേശിച്ചു .
അഴിമതി നിരോധന നിയമനകാരം മുൻ കൂർ അനുമതി 2018 ൽ ആണ് നിലവിൽ വന്നതെന്നും 2014 ൽ രജിസ്റ്റർ ചെയ്ത ബാർ കേസിന് ഈവ്യവസ്ഥ ബാധകമല്ലന്നും തുടരന്വേഷണം അനന്തമായി നീളുകയുമാണന്നും ചൂണ്ടിക്കാട്ടി വി എസ് അച്യുതാന്ദൻ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. മാണിക്കെതിരെ മൂന്നാമതും തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലൻസ് കോടതി തുടരന്വേഷണത്തിന് സർക്കാരിന്റെ അനുമതി ഡിസംബർ 10 നകം വാങ്ങാൻ പരാതിക്കാരോട് നിർദേശിച്ചിരുന്നു .
ഒരിക്കൽ അനുമതി കിട്ടി അന്വേഷിച്ച കേസിൽ വീണ്ടും അനുമതി വേണമോയെന്നും വേണമെന്നുണ്ടങ്കിൽ അന്വേഷണ ഏജൻസി അല്ലേ വാങ്ങേണ്ടതെന്നുംകോടതി ആരാഞ്ഞു .കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും








0 comments