ഗജ കൊടുങ്കാറ്റ്: ദുരിതബാധിതരെ സഹായിച്ച കേരള മുഖ്യമന്ത്രിയെ നന്ദിയോടെ വണങ്ങുന്നു: വിജയ് സേതുപതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2018, 03:15 PM | 0 min read

കൊച്ചി > ഗജ കൊടുങ്കാറ്റ് ദുരിതം വിതച്ച തമിഴ്‌നാടിനായി സഹായം നല്‍കിയ കേരള സര്‍ക്കാരിന് നന്ദി അറിയിച്ച് പ്രശസ്ത തമിഴ് നടന്‍ വിജയ് സേതുപതി. കൊടുങ്കാറ്റ് ബാധിച്ചവര്‍ക്കായി അടുത്ത ദിവസം തന്നെ ദുരിതാശ്വാസ സാമഗ്രികള്‍ അയക്കുകയും പിന്നീട് പത്തുകോടി  പ്രഖ്യാപിക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ നടപടിയെ നന്ദിയോടെയും സന്തോഷത്തോടെയും വണങ്ങുന്നു എന്ന് സേതുപതി തന്റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ കുറിച്ചു

വിജയ് സേതുപതിയുടെ ഫേസ്‌‌‌ബുക്ക് പോസ്‌റ്റ്


'കൊടുങ്കാറ്റിനാല്‍ ബാധിക്കപെട്ട അടുത്ത ദിവസം തന്നെ ദുരിതാശ്വാസ സാമഗ്രികള്‍ അയച്ചത് കൂടാതെ തമിഴരുടെ ദുഖത്തെ തുടയ്ക്കുന്ന വിധത്തില്‍ ഇപ്പോള്‍ പത്തുകോടി രൂപ ദുരിതാശ്വാസത്തുകയും പ്രഖ്യാപിച്ച പിണറായി വിജയന്‍ അവര്‍കളുടെ സാഹോദര്യ മനസ് കണ്ട് സന്തോഷത്തോടും നന്ദിയോടും വണങ്ങുന്നു'

- വിജയ് സേതുപതി.





 



deshabhimani section

Related News

View More
0 comments
Sort by

Home