ad
Deshabhimani

ബര്‍ഗ്മാന് ആദരവുമായി ചലച്ചിത്രമേള; എട്ട് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 27, 2018, 12:32 PM | 0 min read

തിരുവനന്തപുരം > 23 മത്‌  അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ലോകസിനിമാ ചരിത്രത്തിലെ വിസ്മയ പ്രതിഭ' ഇംഗ്മര്‍ ബര്‍ഗ്മാന് ആദരം. 'മാസ്റ്റര്‍ ഓഫ് മാസ്റ്റേര്‍സി'ന്റെ എട്ട് ചിത്രങ്ങളും സെര്‍ച്ചിംഗ് ഫോര്‍ ബര്‍ഗ്മാന്‍ എന്ന ഡോക്യുമെന്ററിയുമാണ് 'സെലിബ്രേറ്റിങ്ങ് ഇംഗ്മര്‍ ബര്‍ഗ്മാന്‍' എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ബര്‍ഗ്മാന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് സമ്മര്‍ വിത്ത് മോണിക്ക, സമ്മര്‍ ഇന്റര്‍ല്യൂഡ്, ഓട്ടം സൊനാറ്റ, സീന്‍സ് ഫ്രം എ മാരേജ്, ഫാന്നി ആന്‍ഡ് അലക്സാണ്ടര്‍ തുടങ്ങിയ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.

1956-ലെ കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന 'സ്മൈല്‍സ് ഓഫ് എ സമ്മര്‍ നൈറ്റ്', സൈക്കളോജിക്കല്‍ ഡ്രാമ 'പെഴ്സോണ' എന്നിവയും പ്രദര്‍ശനത്തിനുണ്ട്. മാരകമായ രോഗാവസ്ഥയോടു പൊരുതി ജീവിതം തിരികെപ്പിടിക്കുന്നതിനിടയില്‍ ബര്‍ഗ്മാന്‍ തയ്യാറാക്കിയ സിനിമയാണ് പെഴ്‌സോണ. ദ്വന്ദ്വവ്യക്തിത്വം, മാനസിക വൈകല്യം, മാതൃസ്‌നേഹം തുടങ്ങിയ പ്രമേയങ്ങള്‍ ചര്‍ച്ചചെയ്യുന്ന പെഴ്‌സോണയെ തന്റെ ജീവന്‍ രക്ഷിച്ച സിനിമ എന്നാണ് സംവിധായകന്‍ വിശേഷിപ്പിച്ചിരുന്നത്. നിരൂപകപ്രശംസ നേടിയ ബര്‍ഗ്മാന്‍ ചിത്രം ക്രൈസ് ആന്‍ഡ് വിസ്‌പേഴ്‌സും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home