Deshabhimani

യുവതീ പ്രവേശന വിഷയത്തിൽ സാവകാശ ഹർജി ഉടൻ ; തീരുമാനം ദേവസ്വം ബോർഡിന്റേത‌്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 16, 2018, 08:55 PM | 0 min read

പമ്പ
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ഭരണഘടനാ ബഞ്ച‌്  വിധി നടപ്പാക്കുന്നതിന‌് ദേവസ്വം ബോർഡ് സാവകാശം തേടും.  ഇതിനായി ശനിയാഴ‌്ചയോ  തിങ്കളാഴ‌്ചയോ സുപ്രീംകോടതിയിൽ ഹർജി നൽകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ‌് എ പത്മകുമാർ പറഞ്ഞു. 

ഉച്ചകഴിഞ്ഞ് പമ്പയിൽ ചേർന്ന ദേവസ്വം ബോർഡ് യോഗമാണ്  തീരുമാനമെടുത്തത്.  സാവകാശ കാലാവധി എത്ര നാളെന്ന്  ആവശ്യപ്പെടില്ല. സുപ്രീംകോടതി വിധി നടപ്പാക്കണമെന്നതിൽ തർക്കമില്ലെന്നും  പ്രസിഡന്റ‌്  പറഞ്ഞു.

പ്രളയത്തിൽ പമ്പയിലെ കെട്ടിടങ്ങൾ ഭൂരിഭാഗവും തകർന്നു.  ശബരിമലയിൽ നിർമാണപ്രവർത്തനങ്ങൾ നടത്തരുതെന്നാണ‌്  കേന്ദ്ര വനം വകുപ്പും  സെൻട്രൽ എംപവർ കമ്മിറ്റിയും നിർദ്ദേശിച്ചത‌്. തീർഥാടകർക്ക് സൗകര്യമൊരുക്കാൻ കൂടുതൽ വനഭൂമി ലഭ്യമാക്കണമെന്നുമുള്ള ആവശ്യവും തുലാമാസ പൂജയ്ക്കും ചിത്തിര ആട്ടവിശേഷങ്ങൾക്കും ഉണ്ടായ ഗുരുതര പ്രശ്നങ്ങളും കോടതിയുടെ  ശ്രദ്ധയിൽപ്പെടുത്തും. മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ ഉൾപ്പെടെ ഉയർന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ്  ഈ തീരുമാനത്തിലെത്തിയത‌്. മുതിർന്ന അഭിഭാഷകൻ ചന്ദ്രദേവ് സിങ്‌ ബോർഡിനായി ഹർജി സമർപ്പിക്കും.  ആചാരപരമായ ഒരു കാര്യത്തിലും ബോർഡിന‌് വിട്ടുവീഴ്ചയില്ല. മാധ്യമ പ്രവർത്തകരുടെയും തീർഥാടകരുടെയും മറ്റ് പരാതികൾ ശനിയാഴ‌്ച ചർച്ച് ചെയ്യുമെന്നും പത്മകുമാർ പറഞ്ഞു.

ശബരിമലയിൽ സമാധാനപരമായ രീതിയിൽ മണ്ഡല–-മകരവിളക്ക‌് തീർഥാടനകാലം പൂർത്തീകരിക്കുന്നതിന‌് എല്ലാവരും സഹകരിക്കണമെന്ന‌് മുഖ്യമന്ത്രി അഭ്യർഥിച്ചു. എല്ലാ വിഭാഗങ്ങളുടെയും ആരാധനാ കേന്ദ്രവും രാജ്യത്തെ പ്രധാന തീര്‍ഥാടന കേന്ദ്രവുമായ ശബരിമലയുടെ യശസ് ഉയര്‍ത്താന്‍ കഴിയണമെന്ന് തന്നെയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന‌് മുഖ്യമന്ത്രി പറഞ്ഞു.

പ്രസാദ കൗണ്ടറുകൾക്ക‌് നിയന്ത്രണമില്ല
തിരുവനന്തപുരം
ശബ-രി-മല സന്നി-ധാ-നത്ത്- ഹോട്ട-ലു-കൾക്കും  പ്രസാദം വിത-രണം ചെയ്യുന്ന കൗണ്ട-റു-കൾക്കും രാത്രി നിയന്ത്രണമില്ല. രാത്രി പതിനൊന്നിന‌്- അട-യ്-ക്ക-ണ-മെന്ന‌് പൊലീസ്- നിയ-ന്ത്രണം ഏർപ്പെ-ടു-ത്തിയെന്നായിരുന്നു  വെള്ളിയാഴ‌്ച ഉച്ച മുതലുള്ള പ്രചാരണം. ഒരുനിയന്ത്രണവും  ഏർപ്പെടുത്തിയിട്ടില്ലെന്ന‌് - സംസ്ഥാന പൊലീസ്- മേധാവി ലോക്-നാഥ്- ബെഹ‌്റ അറി-യി-ച്ചു.

അപേക്ഷിച്ചാൽ ഉടൻ വാഹന പാസ‌്
തിരുവനന്തപുരം
ശബരിമല തീർഥാടകർ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് അപേക്ഷിച്ചാലുടൻ പാസ് നൽകാൻ  സംസ്ഥാന പൊലീസ‌് മേധാവി നർദേശിച്ചു. പാസ‌് ഒപ്പിട്ടുനൽകാൻ  സ‌്റ്റേഷനിൽ  ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം.  വ്യക്തമായ കാരണമില്ലാതെ അപേക്ഷ നിരസിക്കില്ല. ഹൗസ് ഓഫീസർമാർ ഇല്ലെന്ന കാരണത്താൽ അപേക്ഷകരെ പാസ് നൽകാതെ മടക്കി അയയ്ക്കാൻ പാടില്ലെന്നും നിർദേശത്തിലുണ്ട‌്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

എസ്‌ കണ്ണൻ

01

print edition സംഘടിതരാകണം, കേരളം പോലെ: എസ്‌ കണ്ണൻ
"യുവതൊഴിലാളികൾ, പ്ലാറ്റ്‌ഫോം–ഐടി തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തൽ സംഘടിപ്പിച്ച ഓപ്പൺ ഫോറം സിഐടിയു അഖിലേന്ത്യ വർക്കിങ്‌ കമ്മിറ്റിയംഗം മീര നിമീഷ്‌ ഉദ്‌ഘാടനം ചെയ്യുന്നു

02

print edition ‘തൊഴിലാളികൾ പേടിക്കേണ്ടത്‌ സാങ്കേതികവിദ്യയെയല്ല’
elamaram kareem interview

04

print edition സംഘടനാസംവിധാനം 
വിപുലീകരിക്കും: എളമരം കരീം
CITU State Conference Kottayam

05

print edition അഴിമതിനിറഞ്ഞ വൈദ്യുതി 
കരാറുകളിൽനിന്ന്‌ പിൻവാങ്ങണം
  തമിഴ്നാട് സംസ്ഥാന ജനറൽ സെക്രട്ടറി എസ് കണ്ണൻ പ്രതിനിധികളെ അഭിവാദ്യം ചെയ്യുന്നു

06

print edition സ്‌കീം മേഖലയെയും തൊഴിലാളികളെയും 
സംരക്ഷിക്കുക
deshabhimani section

Recommended

Deshabhimani
Home