റഫേല്‍ അഴിമതിയില്‍ പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണം ആവശ്യപ്പെട്ട് രാജ്യവ്യാപകമായി ഡിവൈഎഫ്‌ഐ യുവജന മാര്‍ച്ച് സംഘടിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 27, 2018, 07:59 AM | 0 min read

ബാഗ്ലൂര്‍ > ഇന്ത്യന്‍ പ്രതിരോധ മേഖല കണ്ട ഏറ്റവും വലിയ അഴിമതിയായ റഫേല്‍ യുദ്ധവിമാന ഇടപാടില്‍ പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണം അവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ രാജ്യവ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് യുവജനമാര്‍ച്ച് സംഘടിപ്പിച്ചു.

കരാറില്‍ നിന്നും മോദി സര്‍ക്കാര്‍ പുറത്താക്കിയ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡിന്റെ ആസ്ഥാന നഗരം കൂടിയായ ബാംഗ്ലൂരില്‍, ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

കരാര്‍ തുക വര്‍ധിപ്പിച്ചും, പോര്‍വിമാനങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കിയും, പൊതുമേഖല സ്ഥാപനമായ എച്ച്എഎല്ലിനു പകരം റിലയന്‍സ് ഗ്രൂപ്പിനെ ഉള്‍പ്പെടുത്തിയും, മോദി സര്‍ക്കാര്‍ നടത്തിയിരിക്കുന്ന അഴിമതി കോടിക്കണക്കിനു രൂപയുടെതാണെന്ന് റിയാസ് അരോപിച്ചു. രാജ്യസുരക്ഷയെ അപകടത്തിലാക്കുകയും പ്രതിരോധ മേഖലയെ ദുര്‍ബലപ്പെടുത്തുകയുമാണ് മോദി ചെയ്തത് എന്നു കൂട്ടി ചേര്‍ത്ത റിയാസ് വരും നാളുകളില്‍ ശക്തമായ യുവജന പ്രക്ഷോഭം റാഫേല്‍ വിഷയത്തില്‍ ഉയര്‍ത്തി കൊണ്ടുവരുമെന്നും പ്രഖ്യാപിച്ചു.

ഡിവൈഎഫ്‌ഐ കര്‍ണാടക സംസ്ഥാന സെക്രട്ടറി ബസവരാജ്, സംസ്ഥാന ട്രഷറര്‍ നിതിന്‍ പി കെ, ഡിവൈഎഫ്‌ഐ നേതാവ് രവികുമാര്‍ എന്നിവര്‍ മാര്‍ച്ചിനു നേതൃത്വം നല്‍കി
 



deshabhimani section

Related News

View More
0 comments
Sort by

Home