'സര്‍ക്കാരുണ്ട് കൂടെ'; രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ പരിക്കേറ്റ രത്‌നകുമാറിന് മുഖ്യമന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം > പ്രളയക്കെടുതിയിലെ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ പരിക്കേറ്റ് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മത്സ്യത്തൊഴിലാളി രത്‌നകുമാറിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ വിളിച്ചു സംസാരിച്ചു.
രത്‌നകുമാറുമായി സംസാരിച്ച അദ്ദേഹം ചികിത്സ സംബന്ധിച്ച കാര്യങ്ങള്‍ രത്‌നകുമാറിനോട് ചോദിച്ചറിഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും എല്ലാ സഹായവും മുഖ്യമന്ത്രി ഉറപ്പു നല്‍കി. രത്‌നകുമാറിന് ആവശ്യമായ സഹായം നല്‍കാന്‍ എറണാകുളം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ആറാട്ടുപുഴ സ്വദേശിയായ രത്‌നകുമാര്‍ ചെങ്ങന്നൂര്‍ പാണ്ടനാട് വച്ചാണ് അപകടത്തില്‍ പെട്ടത്. പ്രളയത്തില്‍ ഒറ്റപ്പെട്ടവരെ രക്ഷിക്കാന്‍ വള്ളത്തില്‍ പോകുന്നതിനിടയില്‍ വള്ളം മറിഞ്ഞായിരുന്നു അപകടം.








0 comments