വിവാഹവേദിയില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷംരൂപ

തലശേരി > വിവാഹാഘോഷത്തിനിടയിലും പ്രകൃതിദുരന്തത്തില്‍ വലയുന്നവരുടെ സങ്കടവും കണ്ണീരും കാണാതിരിക്കാന്‍ അവര്‍ക്കായില്ല. വിവാഹവേദിയില്‍ നിന്ന് മാളിയേക്കല്‍-ഓലിയത്ത് തറവാടുകള്‍ ചേര്‍ന്ന് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്‌തു. വധൂവരന്മാരായ ഷാഹിന്‍ ഷഫീഖും റിമ സെയ്ഫും ചേര്‍ന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ എ എന്‍ ഷംസീര്‍ എംഎല്‍എയെ തുക ഏല്‍പിച്ചു.
ഓലിയത്ത് സെയ്ഫിന്റെയും ഷൈമ മാളിയേക്കലിന്റെയും മകള്‍ റിമ സെയ്ഫിന്റെയും മാളിയേക്കല്‍ ഷഫീഖിന്റെയും സൈദാര്‍പള്ളിക്കടുത്ത ചെറിയിടിയില്‍ ഹസീനയുടെയും മകന്‍ ഷാഹിന്‍ ഷഫീഖിന്റെയും വിവാഹത്തോടനുബന്ധിച്ചാണ് നാടിന്റെ കണ്ണീരൊപ്പാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം നല്‍കിയത്.








0 comments