ad
Deshabhimani

ദുരിത്വാശ്വാസ കേന്ദ്രങ്ങളിലേക്ക് പഴകിയതും ഉപയോഗശൂന്യവുമായ വസ്ത്രങ്ങള്‍ അയക്കരുത്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 12, 2018, 07:29 AM | 0 min read

കൊച്ചി > ദുരിത്വാശ്വസ കേന്ദ്രങ്ങളിലേക്ക് പഴയതും ഉപയോഗ ശൂന്യവുമായ വസ്ത്രങ്ങള്‍ അയക്കരുതെന്ന് അധികൃതര്‍.

ലോകത്തിനാകെ മാതൃകയായ രീതിയിലുള്ള രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും വലിയ പിന്തുണ ഭക്ഷണത്തിന്റെ രൂപത്തിലും പണത്തിന്റെ രൂപത്തിലും വസ്ത്രമായും എല്ലാം ദുരിതാശ്വാസകേന്ദ്രത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നയാണ്. എന്നാല്‍  പലപ്പോഴും പഴയതും ഉപയോഗ ശൂന്യവുമായ വസ്ത്രങ്ങളാണ് ദുരിത്വാശ്വസ കേന്ദ്രങ്ങളിലേക്ക് പലരും അയക്കുന്നത്.

ഉപയോഗശൂന്യമായ വസ്ത്രങ്ങള്‍ യാതൊരു കാരണവശാലും ആരും അയക്കേണ്ടതില്ല. ഇവ ഉപയോഗിക്കാന്‍ സാധിക്കില്ല എന്നുമാത്രമല്ല പലപ്പോഴും ദുരിതാശ്വാസ പ്രവര്‍ത്തകരുടെ വിലപ്പെട്ട സമയം ഇവ സോര്‍ട്ട് ചെയ്യാനും ദുരിതാശ്വാസ കേന്ദ്രത്തിലെ സ്ഥലം ഇവ സൂക്ഷിക്കാനും നഷ്ട്ടമാകുന്നുണ്ട്.

അതിനാല്‍  ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് വസ്ത്രങ്ങള്‍ അയക്കുന്നവര്‍ അത് ഉപകാരപ്രദമാകും എന്നുറപ്പാക്കിയ ശേഷം മാത്രം അയക്കുക.
 



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home