Deshabhimani

ഹനാനെതിരെ അപവാദ പ്രചരണം: നൂറുദ്ദീൻ ഷേഖിനെ ചോദ്യംചെയ്‌തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 28, 2018, 07:02 PM | 0 min read

 കൊച്ചി> ജീവിക്കാനായി  മീൻവിറ്റ കോളേജ് വിദ്യാർഥിനി ഹനാനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് ലൈവ് നൽകാൻ പ്രേരിപ്പിച്ചത‌് ‘മറുനാടൻ മലയാളി’ ഓൺലൈൻ പത്രത്തിന്റെ ലേഖകൻ അർജുൻ പി വനജെന്ന‌് മൊഴി. ഹനാനെ അധിക്ഷേപിച്ച‌് പോസ‌്റ്റിട്ടതിന‌് കസ‌്റ്റഡിയിലെടുത്ത വയനാട‌് സ്വദേശി നൂറുദ്ദീൻ ഷേഖാണ‌് പൊലീസിന‌് ഇതുസംബന്ധിച്ച മൊഴി നൽകിയത‌്.  അർജുൻ പി വനജിനെ ചോദ്യംചെയ്യുമെന്ന‌് പൊലീസ‌് പറഞ്ഞു.

ശനിയാഴ്ച രാവിലെയാണ് പാലാരിവട്ടം പൊലീസ്  നൂറുദ്ദീൻ ഷേഖിനെ പിടികൂടിയത്. ഇയാളെ ചോദ്യംചെയ്‌ത്‌ വിട്ടയച്ചു. വീണ്ടും വിളിപ്പിക്കും.  ഹനാനെ ആദ്യം അനുകൂലിച്ച താൻ  അർജുൻ പറഞ്ഞതനുസരിച്ചാണ് നിലപാട് മാറ്റിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. സ്ഥലത്തുപോയി ഫെയ‌്സ്ബുക്ക് ലൈവ് ഇടാൻ പറഞ്ഞത് ഇയാളാണ്.
ഹനാനെ സംബന്ധിക്കുന്ന വാർത്ത തെറ്റാണെന്നും സിനിമയ്ക്കുവേണ്ടി ചെയ്തതാണെന്നും പെൺകുട്ടി മോതിരം ധരിച്ചിരിക്കുന്നത് സംശയമുണ്ടാക്കുന്നുവെന്നും പറഞ്ഞത് ഓൺലൈൻ മാധ്യമപ്രവർത്തകനാണ്. ഇതെല്ലാം വിശ്വസിച്ചാണ് താൻ ഫെയ‌്സ്ബുക്ക് ലൈവ് നടത്തിയതെന്നാണ് ഷേഖ‌് പൊലീസിനോട് പറഞ്ഞത്. സാമൂഹ്യമാധ്യമങ്ങളിലൂടെ ഹനാനെ അധിക്ഷേപിച്ച് പോസ്റ്റിട്ട കൂടുതൽ പേരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

അധിക്ഷേപങ്ങൾക്ക് ലൈക്കിടുന്നതും തത്തുല്യ കുറ്റമായി കാണുമെന്ന് പൊലീസ് അറിയിച്ചു. ഐടി ആക്ട് ഉൾപ്പെടെയുള്ള ജാമ്യമില്ലാവകുപ്പുകൾപ്രകാരമാണ് നൂറുദ്ദീൻ ഷേഖിനെതിരേ കേസെടുത്തിരിക്കുന്നത്. ഹനാനെതിരെ നടന്ന സൈബർ ആക്രമണത്തിനുപിന്നിൽ പ്രവർത്തിച്ചവരെ പിടികൂടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പൊലീസിന് കർശനനിർദേശം നൽകിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home