‘‘വട്ടവടയിൽ ഒരു ലൈബ്രറി വേണം’’ അന്ന്‌ അഭിമന്യു പറഞ്ഞു ; ഉയരുകയായി ആ സ്വപ്‌നം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 09, 2018, 04:07 AM | 0 min read

വട്ടവട> അഭിമന്യുവിന്റെ ആഗ്രഹവും സ്വപ്‌നവുമായിരുന്നു വട്ടവടയിൽ ഒരു ലൈബ്രറി എന്നത്‌. അക്കാര്യം ഗ്രാമസഭയിൽ ഉന്നയിക്കാനും അധികാരികളെ ബോധ്യപ്പെടുത്താനും അഭിമന്യുവിനായിരുന്നു. ആ ലൈബ്രറിയൊരുക്കാനുള്ള ശ്രമത്തിലാണ്‌ ഗ്രാമപഞ്ചായത്തിപ്പോൾ. അഭിമന്യൂ മഹാരാജാസ്‌ എന്ന പേരിൽ തുടങ്ങുന്ന ലൈബ്രറിയിലേക്ക്‌  പുസ്‌തകങ്ങൾ നൽകി എല്ലാവരും സഹകരിക്കണമെന്നും അങ്ങിനെ ആ സ്വപ്‌നം നിറവേറ്റാമെന്നും  ഗ്രാമപഞ്ചായത്ത്‌ അധികാരികൾ പറയുന്നു.
പോസ്‌റ്റ്‌ ചുവടെ

സഖാക്കളെ നവമാധ്യമ സുഹൃത്തുക്കളെ,
നമ്മുടെയെല്ലാം പ്രിയങ്കരനായ സഖാവ് അഭിമന്യു മഹാരാജാസ് ന്റെ ഓർമ്മകൾ എന്നെന്നും നിലനിൽക്കാനും അതിലുപരി കഴിഞ്ഞ വട്ടവട ഗ്രാമപ്പഞ്ചായത്തിലെ ഗ്രാമസഭയിലും വികസന സെമിനാറിലും പങ്കെടുത്ത അഭി ആവശ്യപ്പെട്ടത് അവനൊരു വീട് വേണം എന്നല്ല. മറിച്ച് വട്ടവടയിൽ നല്ലൊരു ലൈബ്രറി വേണമെന്നാണ്.....

    ആ ആവശ്യം പഞ്ചായത്ത് അന്ന് മിനിറ്റ്‌സായി രേഖപ്പെടുത്തുകയും ഈ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തുകയും ജില്ലാ ആസൂത്രണ സമിതി ഈ പദ്ധതിക്ക് അന്തിമ അംഗീകാരം നല്കുകയും ചെയ്തു.

  അഭിമന്യുവിന്റെ ആഗ്രഹമായിരുന്ന വട്ടവടയിലെ ലൈബ്രറി ഒരു മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നും ലൈബ്രറിക്ക് ‘അഭിമന്യു മഹാരാജാസ്‌ ’ലൈബ്രറി  എന്ന് പേരിടാനും വട്ടവട ഗ്രാമപ്പഞ്ചായത്ത് തീരുമാനിച്ചു.

  ആ ലൈബ്രറിയിലേക്ക് സോഷ്യൽ മീഡിയ വഴി നമുക്ക് പുസ്തകങ്ങൾ എത്തിക്കാൻ കഴിയണം. നല്ലൊരു കാമ്പയിനിങ് നടത്തണം...

 അഭിമന്യുവിന്റെ വീട് സന്ദർശിക്കാൻ എത്തുന്നവർ കുറച്ചു പുസ്തകങ്ങൾ കൂടി കൊണ്ട് വന്നാൽ നന്നാവും. കഴിയാത്തവർ ഓരോ പുസ്തകം വീതമെങ്കിലും വട്ടവട ഗ്രാമപ്പഞ്ചായത്തിലേക് അയച്ചാലും മതിയാവും....

വിലാസം:
പ്രസിഡന്റ്/സെക്രട്ടറി
വട്ടവട ഗ്രാമപ്പഞ്ചായത്ത് ഓഫീസ്,
വട്ടവട ഇടുക്കി ജില്ലാ
പിൻ : 685619
ഫോൺ : 04865 214054
മൊബൈൽ : 8547951059

അഭിമന്യുവിനെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് ആളുകൾ ഉണ്ട്....
പരമാവധി പുസ്തകങ്ങൾ നമുക്ക് ഈ ഉദ്യമത്തിലേക്ക് സ്വരൂപിക്കാൻ കഴിയും..
എല്ലാവരും സഹകരിക്കുമല്ലോ......
നമ്മുടെ അഭിമന്യുവിന്റെ സ്വപ്നം നമുക്ക് യാഥാർഥ്യമാക്കാം....
 



deshabhimani section

Related News

View More
0 comments
Sort by

Home