മരടില്‍ സ്‌കൂള്‍ ബസ് കുളത്തിലേക്ക് മറിഞ്ഞ് മൂന്ന് മരണം

കൊച്ചി > മരടില്‍ സ്‌കൂള്‍ ബസ് ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. കിഡ്‌സ് വേള്‍ഡ് ഡേ കെയര്‍ സെന്ററിലെ കുട്ടികളാണ് അപകടത്തില്‍ പെട്ടത്. പരിക്കുകളോടെ ഡ്രൈവറേയും ഒരു കുട്ടിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡെ കെയര്‍ സെന്ററിലെ രണ്ട് കുട്ടികളും ആയയുമാണ് മരിച്ചത്.
ആദിത്യന്‍, വിദ്യാലക്ഷ്മി എന്നീ വിദ്യാര്‍ഥികളും ലത ഉണ്ണി എന്ന ആയയുമാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് 3.45 ഓടെയാണ് അപകടമുണ്ടായത്. കുട്ടികളെ വീട്ടിലെത്തിക്കാന്‍ പോകുന്‌പോഴായിരുന്നു അപകടം. എട്ടുകുട്ടികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്









0 comments