ദുഖവും ദാരുണവുമായ അപകടം; പ്രദേശം സ്ഥിരം ബ്ലാക് സ്‌പോട്ടാണെങ്കില്‍ പരിശോധിക്കും: മന്ത്രി

തിരുവനന്തപുരം> ദുഖവും ദാരുണവുമായ അപകടമാണ് മണ്ണാര്‍ക്കാടുണ്ടായതെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാര്‍.ചിന്തിക്കാന്‍ പോലുമാകാത്ത അപകടമാണ്. എന്താണെന്നത് പരിശോധിച്ച ശേഷമേ പറയാനാകു.
സ്ഥിരം ബ്ലാക് സ്‌പോട്ടാണ് സ്ഥലം എന്ന് പറയുന്നതിനാല്‍ പരിശോധിക്കണം. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ബ്ലാക് സ്‌പോട്ട് ആണോന്ന് പരിശോധിക്കും. പരിശോധിച്ച് ആവശ്യത്തിന് ഫണ്ട് ആവശ്യമെങ്കില്‍ കൊടുക്കും. ഒരു സംഭവം നടക്കുമ്പോഴാണ് നാം ശ്രദ്ധിക്കുക. അത് പോരാ എന്നും മന്ത്രി പറഞ്ഞു









0 comments