അപകടം പതിവെന്ന് നാട്ടുകാര്‍; മണ്ണാര്‍ക്കാട് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം

പാലക്കാട്> മണ്ണാര്‍ക്കാട് പനയ്യംപാടത്ത് നാല് കുട്ടികളുടെ ദാരുണ മരണത്തില്‍ ശക്തമായ പ്രതിഷേധവുമായി
ജനങ്ങള്‍. പ്രദേശം സ്ഥിരം അപകട മേഖലയാണെന്നും റോഡിന് വലിയ അപാകതയുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു
റോഡ് പുതുക്കി പണിതതോടെയാണ് അപകടം വര്‍ധിച്ചത്. റോഡിന് മിനുസം കൂടിയതോടെ വണ്ടികള്‍ തെന്നിമറയുന്ന സ്ഥിതിയാണെന്നും ഒരുപാട് അപകടങ്ങള്‍ പ്രദേശത്ത് നടന്നുവെന്നും പ്രദേശവാസികള്‍ വ്യക്തമാക്കി.
നിരന്തരം പരാതികള്‍ നല്‍കിയിട്ടും സമരം നടത്തിയിട്ടും റോഡിന്റെ പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ല. കളക്ടര്‍ വന്ന് വിഷയം പരിഹരിച്ചിട്ട് വാഹനങ്ങള്‍ പോയാല്‍ മതി എന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. വളരെ വൈകാരികമായാണ് ജനം പ്രതികരിച്ചത്.









0 comments