കൊച്ചി സ്‌മാർട്ട് സിറ്റി ; സർക്കാർ ഇടപെടൽ നാടിന്റെ താൽപ്പര്യം കാക്കാൻ : പി രാജീവ്

തിരുവനന്തപുരം
സ്‌മാർട്ട് സിറ്റിയുടെ കാര്യത്തിൽ ഇനിയും കാലതാമസമുണ്ടാകാതെ ഭൂമി പ്രയോജനപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ആർബിട്രേഷനും അപ്പീലുമൊക്കെ കാലതാമസമുണ്ടാക്കിയ നിരവധി അനുഭവങ്ങളുണ്ട്. നാടിന്റെ പൊതുതാൽപ്പര്യം സംരക്ഷിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
പുറത്തുള്ള പദ്ധതികളുമായി മുന്നോട്ടുപോകേണ്ടെന്ന് 2017ലാണ് ടീകോമിന്റെ മാതൃകമ്പനി തീരുമാനിച്ചത്. തുടർന്നും സമ്മർദം ചെലുത്തി ഇവിടുത്തെ പദ്ധതി തുടരാൻ സർക്കാർ ശ്രമിച്ചു. ഇരുകൂട്ടരും ധാരണയിലെത്തിയാൽ പിറ്റേന്നുമുതൽ ഭൂമി നമുക്ക് ഉപയോഗിക്കാനാകും. ടീകോം മുടക്കിയതിൽനിന്ന് എന്താണ് കൊടുക്കാൻ കഴിയുക എന്നാണ് പരിശോധിക്കുന്നത്.
ലോകത്ത് മറ്റൊരിടത്തും വിവാദമുണ്ടാക്കി വ്യവസായം മുടക്കുന്ന മാധ്യമങ്ങളില്ല. കഴിഞ്ഞ 15 വർഷത്തിൽ ഏറ്റവുമധികം പണിമുടക്ക് നടന്നത് തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും ഗുജറാത്തിലുമൊക്കെയാണ്. എന്നാൽ ഇപ്പോഴും കേരളം സമരങ്ങളുടെ നാടാണെന്നാണ് പുറത്ത് പ്രചരിപ്പിക്കുന്നത്–- അദ്ദേഹം പറഞ്ഞു.








0 comments