17കാരി അമ്മയായി; യുവാവിനും കുട്ടിയുടെ അമ്മയ്ക്കും എതിരെ പോക്സോ കേസ്

പത്തനംതിട്ട > പതിനേഴ് വയസുകാരി പ്രസവിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കടമ്പനാട് സ്വദേശിയായ ബസ് കണ്ടക്ടർ ആദിത്യനാണ് പൊലീസ് പിടിയിലായത്. കുഞ്ഞിന് എട്ടു മാസം പ്രായമുണ്ട്. ശൈശവ വിവാഹം നടന്നെന്ന ഊമക്കത്ത് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ നടത്തിയ അന്വേഷണത്തിലാണ് കുട്ടിക്ക് പ്രായപൂർത്തി ആയിട്ടില്ല എന്ന് കണ്ടെത്തിയത്. തുടർന്ന് കേസ് പൊലീസിന് കൈമാറി.
ചേർത്തല സ്വദേശിയായ പെൺകുട്ടി യുവാവിനൊപ്പം താമസം തുടങ്ങിയിട്ട് എട്ടു മാസമായി. സ്വകാര്യ ബസിൽ തുടങ്ങിയ പ്രണയത്തിനൊടുവിൽ ഇരുവരും നാടുവിട്ടു. വയനാട്ടിലെ ബന്ധുവീട്ടിലായിരുന്നു ഏറെക്കാലം താമസം. കുട്ടി ജനിച്ചത് ശേഷം കടമ്പനാടുള്ള യുവാവിന്‍റെ വീട്ടിലേക്ക് മടങ്ങിയെത്തി. പെൺകുട്ടിയുടെ അമ്മയുടെ അറിവോടെയാണ് ഇരുവരും ഒരുമിച്ച് താമസിക്കാൻ തുടങ്ങിയതെന്നും പൊലീസ് പറയുന്നു.
ജുവനൈൽ, പോക്സേ വകുപ്പുകൾ പ്രകാരം പെണ്‍കുട്ടിയുടെ അമ്മയെയും കേസിൽ പ്രതി ചേർത്തു.
0 comments