നിയമസഭയിൽ ഭരണഘടനാ ദിനാചരണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 25, 2024, 02:49 PM | 0 min read

തിരുവനന്തപുരം > ഭരണഘടന നിലവിൽ വന്നതിന്റെ എഴുപത്തഞ്ചാം വാർഷികദിനം ചൊവ്വാഴ്‌ച നിയമസഭാ സമുച്ചയത്തിൽ വിവിധ പരിപാടികളോടെ ആചരിക്കും. നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ പദയാത്രയായി എത്തുന്ന പ്രവർത്തകർക്ക് രാവിലെ 10ന്‌ സ്വീകരണം നൽകും. നിയമസഭാ സമുച്ചയത്തിലെ ദേശീയ നേതാക്കളുടെ പ്രതിമകളിൽ പുഷ്പാർച്ചനയ്‌ക്കു ശേഷം സ്പീക്കർ എ എൻ ഷംസീർ ഭരണഘടനയുടെ ആമുഖം ചൊല്ലികൊടുക്കും. 28 വരെ നിയമസഭാ ലൈബ്രറിയിൽ നടക്കുന്ന പുസ്തക പ്രദർശനത്തിന്റെ ഉദ്ഘാടനവും സ്‌പീക്കർ നിർവഹിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home