ശബരിമല തീർഥാടകൻ കുഴഞ്ഞു വീണു മരിച്ചു

ശബരിമല> ശബരിമല ദർശനത്തിന് എത്തിയ തീർഥാടകൻ കുഴഞ്ഞു വീണു മരിച്ചു. ആന്ധ്രാ ചിറ്റൂർ വിജയപുരം 2/190 വീട്ടിൽ മുരുകാചാരി (41) ആണ് മരിച്ചത്. ഞായർ വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് മല കയറുന്നതിനിടെ നീലിമല കയറ്റത്തിൽ കുഴഞ്ഞു വീഴുകയായിരുന്നു. പമ്പാ ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി.









0 comments