പാലക്കാട് ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; നിരവധി പേർക്ക് പരിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 16, 2024, 09:12 PM | 0 min read

പാലക്കാട് > പാലക്കാട് ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. 15 പേർക്ക് പരിക്കേറ്റു. പാലക്കാട് എലപ്പുള്ളി പള്ളത്തേരിയിലാണ് അപകടം നടന്നത്. തീർഥാടകർ സഞ്ചരിച്ച ബസും തമിഴ്നാട് ട്രാൻസ്പോർട് കോർപറേഷൻ ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഡ്രൈവർമാരായ തമിഴനാട്‌ സ്വദേശി സെന്തിൽ കുമാർ (45) , ആന്ധ്ര സ്വദേശി രാം ബാബു, കണ്ടക്ട്ർ  ശബരി രാജൻ, യാത്രക്കാരായ ലക്ഷ്‌മിക്കുട്ടി (62), ജയന്തി (42), സുരേഷ്‌ (51), നന്ദന (22), ശ്രീഹരി (22), അംബിക( 43), നയന (18), ബാബു (49), ഷഹീബ് ( 24), ശിവകുമാർ (50), ഫവാസ്‌ എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പരിക്കേറ്റ തീർഥാടകർ എല്ലാവരും തെലങ്കാന ഗഞ്ചം സ്വദേശികളാണ്‌. അപകടം നടന്ന ഉടനെ തന്നെ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയിരുന്നു.
 



deshabhimani section

Related News

View More
0 comments
Sort by

Home