ബിജെപി വർഗീയധ്രുവീകരണത്തിന്‌ ശ്രമിക്കുന്നു : പി രാജീവ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2024, 01:31 AM | 0 min read


കൊച്ചി
മുനമ്പത്ത്‌ വർഗീയ ധ്രുവീകരണത്തിനാണ്‌ ബിജെപിയുടെ ശ്രമമെന്ന്‌ മന്ത്രി പി രാജീവ്‌. അതിനിടയിൽ രാഷ്ട്രീയനേട്ടമുണ്ടാക്കാൻ കഴിയുമോയെന്ന അന്വേഷണത്തിലാണ്‌ പ്രതിപക്ഷനേതാവും കൂട്ടരുമെന്നും മന്ത്രി മാധ്യമങ്ങളോട്‌ പ്രതികരിച്ചു. ‘‘ബിജെപിയുടെ പ്രധാന നേതാക്കൾ മുനമ്പത്ത്‌ വരുന്നു. മണിപ്പുർ സന്ദർശിക്കാത്ത ബിജെപി നേതാക്കളാണ്‌ ഇവിടേക്ക്‌ വരുന്നത്‌. മണിപ്പുരിൽ അത്രയും സംഭവങ്ങൾ നടന്നിട്ട്‌ സന്ദർശിക്കാൻ പ്രധാനമന്ത്രിക്ക്‌ ഇതുവരെ സമയം കിട്ടിയിട്ടില്ല.

മുനമ്പം വിഷയത്തിൽ നിയമക്കുരുക്കഴിച്ച്‌ ശാശ്വതപരിഹാരത്തിനാണ്‌ സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്‌. വഖഫ്‌ നിയമത്തിന്‌ മുൻകാല പ്രാബല്യമില്ലെന്ന മാധ്യമവാർത്ത തെറ്റാണ്‌. ക്രിമിനൽ കുറ്റങ്ങൾക്ക്‌ മുൻകാല പ്രാബല്യമില്ലെന്നാണ്‌ കോടതി പറഞ്ഞത്‌. വർഗീയ ചേരിതിരിവ്‌ ഉണ്ടാകരുതെന്നാണ്‌ സർക്കാരിന്റെ ആഗ്രഹം. കരം അടയ്‌ക്കാൻ ഞങ്ങളാണ്‌ തീരുമാനിച്ചത്‌. കരം അടയ്‌ക്കുന്നതിനെതിരെ വഖഫ്‌ ബോർഡിൽ പ്രമേയം കൊണ്ടുവന്നത്‌ ആരാണ്‌’’–- മന്ത്രി ചോദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home