ad
Deshabhimani

കൽപ്പാത്തി രഥോത്സവത്തിന് നാളെ കൊടിയേറും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 06, 2024, 12:54 AM | 0 min read


പാലക്കാട്
കൽപ്പാത്തി രഥോത്സവത്തിന്‌ നാലുക്ഷേത്രങ്ങളിലും വ്യാഴാഴ്‌ച കൊടിയേറും. പ്രധാന ക്ഷേത്രമായ കൽപ്പാത്തി വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിൽ വ്യാഴം രാവിലെ ഏഴിന്‌ പൂജകൾക്കുശേഷം പകൽ 11നും 12നും ഇടയ്‌ക്കാണ് കൊടിയേറ്റം. പഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രത്തിൽ വ്യാഴം രാവിലെ കളഭാഭിഷേകം, വേദപാരായണം ചടങ്ങുകൾക്കുശേഷം 10.30നും 11നും ഇടയ്ക്ക്‌ കൊടിയേറ്റും.

പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിൽ രാവിലെ എട്ടിന്‌ ആചാരച്ചടങ്ങുകൾക്കുശേഷം 10.15നും 11നും ഇടയ്ക്ക് രഥോത്സവത്തിന്‌ കൊടിയേറും. ക്ഷേത്രത്തിൽ ബുധൻ വൈകിട്ടുമുതൽ കലാസാംസ്‌കാരിക പരിപാടികൾ തുടങ്ങും. തുടർന്നുള്ള ദിവസങ്ങളിൽ വൈകിട്ട് അലങ്കാരവും രാത്രി എഴുന്നള്ളത്തും നടക്കും. ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിൽ രാവിലെ 10.30നാണ് കൊടിയേറ്റം. ഇതിനുമുന്നോടിയായി ബുധൻ വൈകിട്ട് ഗ്രാമങ്ങളിൽ വാസ്തുശാന്തി നടക്കും. 15നാണ്‌ രഥസംഗമം. രഥോത്സവത്തോടനുബന്ധിച്ചുള്ള ദേശീയ സംഗീതോത്സവത്തിന് ബുധനാഴ്ച തുടക്കമാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home