കെ എം ഷാജി സമസ്‌തയെ അപമാനിക്കുന്നു: വിമർശനവുമായി സുന്നി യുവജന- വിദ്യാർഥി നേതാക്കൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 04, 2024, 03:07 PM | 0 min read

കോഴിക്കോട്‌> മുസ്ലിംലീഗ്‌ സംസ്ഥാന സെക്രട്ടറി കെ എം ഷാജിക്കെതിരെ നിശിത വിമർശനവുമായി സമസ്‌ത കേരള ജംഇയ്യത്തുൽ യുവജന–വിദ്യാർഥി സംഘടനകൾ. സമസ്‌തയെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്‌ ഷാജി നടത്തിയ അഭിപ്രായമെന്ന്‌ യുവജന–വിദ്യാർഥി നേതാക്കൾ പറഞ്ഞു.

സമസ്തയെന്ന പണ്ഡിത സഭയെ അപമാനിക്കാനാണ് ഷാജി ശ്രമിച്ചത്.  മത പണ്ഡിത സഭയിൽ സിപിഐ എമ്മിന്റെ സ്ലീപ്പിങ് സെല്ലുകൾ പ്രവർത്തിക്കുന്നുവെന്ന ആരോപണം അപമാനിക്കലാണ്. സമസ്തയെ അസ്ഥിരപ്പെടുത്താനുള്ള സലഫി– ജമാഅത്തെ ഇസ്ലാമി ഗൂഢാലോചന തിരിച്ചറിയണം. കോഡിനേഷൻ ഓഫ്‌ ഇസ്ലാമിക്‌ കോളേജസ്‌ (സിഐസി) വിഷയം നാല്‌വർഷമായി സമസ്ത മുശാവറ  ചർച്ച ചെയ്യുന്നതാണ്   സംഘടന സംവിധാനവുമായി ബന്ധപ്പെട്ട വിഷയമാണിത്.

സമസ്‌തയെ എതിർക്കുന്നവർക്കായി ഇടപെടുന്നയാളാണ്‌ ഷാജി. ആഭ്യന്തരകാര്യങ്ങളിൽ ഷാജി ഇടപെടേണ്ടെന്നും എസ്‍വൈഎസ് സംസ്ഥാന വർക്കിങ്ങ് സെക്രട്ടറി അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ്‌, സെക്രട്ടറി മാരായ ⁠മുസ്തഫ  മുണ്ടുപാറ, കെ കെ എസ് തങ്ങൾ വെട്ടിച്ചിറ, എസ്കെഎസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ⁠ഒ പി എം അഷ്റഫ്, വൈസ് പ്രസിഡന്റ് താജുദ്ദീൻ ദാരിമി പടന്ന എന്നിവർ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home