ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം: മൂന്ന് ലക്ഷം ധനസഹായം പ്രഖ്യാപിച്ച്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 04, 2024, 09:30 AM | 0 min read

തിരുവനന്തപുരം> ഷൊർണൂരിൽ നാല്‌  റെയിൽവേ കരാർ ശുചീകരണ തൊഴിലാളികൾ ട്രെയിൻ തട്ടി മരിക്കാനിടയായ സംഭവത്തിൽ  അനുശോചനം രേഖപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. മരിച്ചവരുടെ  കുടുംബത്തിന്‌ സ്റ്റാലിൻ മൂന്ന് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.  ഒരു ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകുമെന്ന്‌ കഴിഞ്ഞ ദിവസം ദക്ഷിണ റെയിൽവേയും അറിയിച്ചിരുന്നു.

സംഭവത്തിൽ  സമഗ്രമായ അന്വേഷണം വേണമെന്ന്‌ കേരള റെയിൽവേ മന്ത്രി വി അബ്ദുറഹിമാൻ ആവശ്യപ്പെട്ടു. ഇത്തരം അപകടം ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ വേണമെന്ന്‌ കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ചു.

കേരള എക്സ്പ്രസ് തട്ടി റെയിൽവേ തട്ടിയാണ്‌ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. ഷൊര്‍ണൂര്‍ പാലത്തിൽ വെച്ച് ശനിയാഴ്‌ചയായിരുന്നു അപകടം. ട്രാക്കിൽ മാലിന്യം പെറുക്കുന്നതിനിടെ തൊഴിലാളികൾ അപകടത്തിൽപെടുകയായിരുന്നു.

മരിച്ചവർ തമിഴ്നാട് സേലം സ്വദേശികളായ ലക്ഷ്‌മണൻ, ഭാര്യ വള്ളി, റാണി, ഭർത്താവ്‌ ലക്ഷ്‌മണൻ എന്നിവരാണ്‌ മരിച്ചത്‌. കേന്ദ്ര റെയിൽവേ മന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ട്രാക്ക് ക്ലീനിങ്ങിന് നിയോഗിച്ച തൊഴിലാളികളായിരുന്നു ഇവർ. ഷൊർണ്ണൂർ സ്റ്റേഷനിൽ ക്ലീനിങ് ജോലി ചെയ്തിരുന്ന ഇവർക്ക് സ്പീഡ് റെയിൽവെ ട്രാക്ക് ക്ലീനിങ് പരിചയമുണ്ടായിരുന്നില്ല.
 



deshabhimani section

Related News

View More
0 comments
Sort by

Home