വാർത്ത നൽകിയ ചാനലിനെതിരെ ഇഡിയെ ഉപയോഗിക്കും : ശോഭ സുരേന്ദ്രൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 03, 2024, 02:16 AM | 0 min read


തൃശൂർ
തനിക്കെതിരെ വാർത്ത നൽകിയ ചാനലുകൾക്കെതിരെ ഇഡിയെ ഉപയോഗിക്കുമെന്ന്‌ ബിജെപി  സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌  ശോഭ സുരേന്ദ്രൻ. തന്നെ ഇല്ലാതാക്കാനാണ്‌ ചിലരുടെ ശ്രമം. രേഖകളില്ലാതെ വാർത്തകൾ നൽകിയാൽ കളി പഠിപ്പിക്കുമെന്നും ശോഭ സുരേന്ദ്രൻ   വാർത്താ സമ്മേളനത്തിൽ   പറഞ്ഞു.  
‘‘എനിക്കെതിരെ വാർത്ത നൽകിയ ചാനലുകളിലൊന്ന്‌ ഒറ്റരാത്രി കൊണ്ട്‌ കോടികൾ സമ്പാദിച്ചിട്ടുണ്ട്‌. ആഭ്യന്തരവകുപ്പുമായി എനിക്ക്‌ നല്ല ബന്ധമുണ്ട്‌. ഇത്‌ പ്രയോജനപ്പെടുത്തും. ഇഡിയെ കൊണ്ട്‌ അന്വേഷിപ്പിക്കും. 

കൊടകര കുഴൽപ്പണക്കേസിൽ പുതുതായി വെളിപ്പെടുത്തൽ നടത്തിയ തിരൂർ സതീശുമായി ഒരു ബന്ധവുമില്ല. വീടുപണി സതീശനെ ഏൽപ്പിച്ചിട്ടില്ല. ഡ്രൈവറുമല്ല. ബിജെപിക്കെതിരെ  സതീശനെ ഇറക്കിയത്‌ ഞാനാണെന്ന്‌ ചാനൽ വെളിപ്പെടുത്തി. രാഷ്‌ട്രീയ ലക്ഷ്യംവച്ചാണ്‌ ഉപതെരഞ്ഞെടുപ്പ്‌ സമയത്ത്‌ ഈ വാർത്ത ചമച്ചത്‌’’–- ശോഭ സുരേന്ദ്രൻ   പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home