ബാവായ്‌ക്ക്‌ നൽകിയ വാക്ക്‌ പാലിക്കും: മുഖ്യമന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 03, 2024, 01:47 AM | 0 min read


പുത്തൻകുരിശ്
ബസേലിയോസ്‌ തോമസ്‌ പ്രഥമൻ കാതോലിക്കാ ബാവായ്‌ക്ക് വാക്ക്‌ നൽകിയപോലെ സഭാതർക്കം ശാശ്വതമായി പരിഹരിക്കാൻ സർക്കാർ കഴിയുന്നതെല്ലാം ചെയ്യുമെന്ന്‌   മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബാവായ്‌ക്ക്‌ അന്ത്യോപചാരമർപ്പിച്ച്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സഭാപ്രശ്‌നത്തിൽ സർക്കാർ എന്തുനിലപാടെടുത്താലും അതിനൊപ്പം സഭയും താനും ഉണ്ടാകുമെന്നാണ്‌ ബാവാ എല്ലാ ഘട്ടത്തിലും പറഞ്ഞത്‌. തർക്കം തീരുക എന്നതാണ്‌ പ്രധാനമെന്നും പറഞ്ഞു. ആ വാക്കിൽ അണുവിട വ്യതിയാനം ഒരുഘട്ടത്തിലും ബാവായുടെ ഭാഗത്തുനിന്ന്‌ ഉണ്ടായില്ല. അത്രമാത്രം ഉറച്ചനിലപാടായിരുന്നു അദ്ദേഹത്തിന്റേത്‌. തർക്കം പരിഹരിക്കാൻ എല്ലാ ശ്രമങ്ങളും നടത്തി. പറഞ്ഞ വാക്ക്‌ പാലിക്കാത്ത ചിലരും സമൂഹത്തിലുണ്ടെന്ന്‌ ഒരുഘട്ടത്തിൽ വേദനയോടെ ഉൾക്കൊള്ളേണ്ടിവന്നു. അതുകൊണ്ടുതന്നെ, ഒരു ചർച്ചകൂടിമാത്രം വേണ്ടിവന്ന ഘട്ടത്തിൽനിന്ന്‌ പിറകോട്ടുപോയ നിലയുണ്ടായി. ആ ഘട്ടത്തിലും ബാവാ നിലപാടിൽ ഉറച്ചുനിന്നു.

പുരോഹിതന്മാരുടെ പുരോഹിതനായിരുന്നു ബാവ. എല്ലാ കാലവും തികഞ്ഞ പോരാളിയായിരുന്നു. എല്ലാവരിലും മതിപ്പുളവാക്കിയ ജീവിതമായിരുന്നു അദ്ദേഹം നയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home