കാതോലിക്കാ ബാവായ്‌ക്ക്‌ വിടചൊല്ലി ആയിരങ്ങൾ; കബറടക്കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 02, 2024, 06:36 PM | 0 min read

കൊച്ചി > യാക്കോബായ സുറിയാനി സഭാ അധ്യക്ഷൻ ബസേലിയോസ്‌ തോമസ്‌ പ്രഥമൻ കാതോലിക്കാ ബാവായ്‌ക്ക്‌ കണ്ണീർപ്രണാമമേകി നാട്‌. കബറടക്കം പൂർത്തിയായി. പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിനോട്‌ ചേർന്ന മാർ അത്തനേഷ്യസ് കത്തീഡ്രലിൽ നടന്ന കബറടക്ക ശുശ്രൂഷകൾക്കു ശേഷം പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ കബറടക്കി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു കബറടക്കം.

മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രി വി എൻ വാസവൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, നടൻ മമ്മൂട്ടി, ശശി തരൂർ എംപി തുടങ്ങി നിരവധിപേർ ആദരാഞ്ജലി അർപ്പിച്ചു. ലബനനിൽ ഇസ്രയേൽ ആക്രമണം ശക്തമായ സാഹചര്യത്തിൽ വ്യോമഗതാഗതം പ്രതിസന്ധിയിലായതിനാൽ സഭാ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവാ എത്തിയില്ല. അമേരിക്കൻ ആർച്ച് ബിഷപ് ദിവന്നാസിയോസ് ജോൺ കവാക്, യുകെ ആർച്ച് ബിഷപ് അത്താനാസിയോസ് തോമ ഡേവിഡ് എന്നിവർ പാത്രിയർക്കീസ് ബാവായുടെ പ്രതിനിധികളായി സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു.



വെള്ളി പുലർച്ചെ 3.30നാണ് കോതമംഗലം മാർ തോമ ചെറിയപള്ളിയിൽ മൃതദേഹം എത്തിച്ചത്. രാവിലെ എട്ടിന്‌ ചെറിയപള്ളിയിൽ കുർബാനയെ തുടർന്ന്‌ സഭാ എപ്പിസ്കോപ്പൽ സുന്നഹദോസിന്റെയും വർക്കിങ്‌ കമ്മിറ്റിയുടെയും സംയുക്തയോഗം ചേർന്നു. പിന്നീട്‌ സംസ്കാരശുശ്രൂഷയുടെ പ്രാരംഭ ശുശ്രൂഷകൾ നടന്നു.



deshabhimani section

Related News

View More
0 comments
Sort by

Home