ചേലക്കരയിൽ കള്ളപ്രചാരണം നടത്തുന്നു : കെ രാധാകൃഷ്‌ണൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 02, 2024, 12:59 AM | 0 min read


ചേലക്കരയിൽ  കള്ളപ്രചാരണം  നടക്കുകയാണെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ രാധാകൃഷ്‌ണൻ എംപി  പറഞ്ഞു.  പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ താൻ  ജയിച്ച അന്നുമുതൽ ചേലക്കര മണ്ഡലത്തിൽ  ഉപതെരഞ്ഞെടുപ്പിൽ  എൽഡിഎഫ്‌ ജയിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ  തുടങ്ങി.  ഇപ്പോൾ  പൂർണസമയം തെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങളിലാണ്‌. ഇപ്പോൾ  വിവാദമുണ്ടാക്കി പത്തുവോട്ട്‌ മാറ്റാനാവുമോയെന്നാണ്‌ ശ്രമം. യോഗത്തിൽ മുഖ്യമന്ത്രിയും താനും തമ്മിൽ ചർച്ച നടത്തിയെന്ന്‌   വാർത്തയുണ്ടാക്കി. അത്‌ ബോധപർൂവമാണ്‌.  മുഖ്യമന്ത്രി യോഗത്തിൽ  പങ്കെടുത്തിട്ടുപോലുമില്ല.  പാർടി നിലപാടിൽ നിന്ന്‌ വ്യതിചലിച്ച്‌ ഒരുകാലത്തൂം താൻ പ്രവർത്തിച്ചിട്ടില്ല. പാർടി സ്ഥാനാർഥികൾക്കുവേണ്ടി എല്ലാക്കാലത്തും പ്രവർത്തിക്കാറുണ്ട്‌. ഇപ്പോഴൂം പ്രവർത്തിക്കുകയാണെന്ന്‌ കെ രാധാകൃഷ്‌ണൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home