Deshabhimani

സേനയ്‌ക്ക്‌ കളങ്കമുണ്ടാക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി: മുഖ്യമന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 01, 2024, 02:43 PM | 0 min read

തിരുവനന്തപുരം> പൊലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സേനയുടെ സംശുദ്ധിയോടെ യോജിച്ച് പ്രവർത്തിക്കാൻ കഴിയത്ത ആരും പൊലീസിൽ വേണ്ടെന്നതാണ്‌ നിലപാടെന്നും അദ്ദേഹം പറഞ്ഞു. പൊലീസ്‌ രൂപീകരണ ദിനത്തോടനുബന്ധിച്ച്‌ നടന്ന പരേഡിൽ സല്യൂട്ട്‌ സ്വീകരിച്ച്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ചിലർ യജമാനൻമാരാണെന്ന രീതിയിൽ ജനങ്ങളോട് പെരുമാറുന്നുണ്ട്.. ഇത്തരം പെരുമാറ്റം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും മുഖം നോക്കാതെ നടപടിയുണ്ടാകും. സേനയ്‌ക്ക്‌ കളങ്കമുണ്ടാക്കുന്ന നടപടി ആരുടെ ഭാഗത്ത്‌ നിന്നുണ്ടായാലും അംഗീകരിക്കാനാകില്ല. കുറ്റകൃത്യത്തിലുൾപ്പെട്ട 108 പൊലീസുദ്യോഗസ്ഥരെയാണ്‌ സർവീസിൽ നിന്ന്‌ പിരിച്ചുവിട്ടത്‌. അത്തരക്കാർക്ക്‌ സേനയിൽ സ്ഥാനമില്ലെന്ന്‌  പ്രവൃത്തിയിലൂടെ തെളിയിച്ച സർക്കാരാണിത്‌. ഈ നടപടി ഇനിയും തുടരും.

സമാനതകളില്ലാത്ത മാറ്റങ്ങളാണ്‌ കഴിഞ്ഞ എട്ടര വർഷത്തിനിടെ കേരള പൊലീസിലുണ്ടായത്‌. പൊലീസിന്നെ ജനകിയമാക്കാനുള ശ്രമമാണ്‌ എൽഡിഎഫ്‌ സർക്കാരുകൾ നടപ്പാക്കിയത്‌. ആർക്കും ഏത് സമയവും സമീപിക്കാവുന്ന ഇടമായി പൊലീസ് സ്റ്റേഷനുകൾ മാറി. രാജ്യത്തെ ഏറ്റവും മികച്ച സേനയായി പരിവർത്തിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home