പീഡനാരോപണം: ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 30, 2024, 08:32 PM | 0 min read

കൊച്ചി> ആലുവ സ്വദേശിനിയായ നടിയെ പീഡിപ്പിച്ചെന്ന കേസിൽ സംവിധായകനും നടനുമായ ബാലചന്ദ്രമേനോന് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. 2007ൽ നടന്നതായി ആരോപിക്കുന്ന സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുണ്ടായ കാലതാമസമടക്കം കണക്കിലെടുത്താണ് ജസ്‌റ്റിസ് സി എസ് ഡയസിന്റെ ഉത്തരവ്.

അറസ്റ്റ് ചെയ്‌താൽ ഒരുലക്ഷം രൂപയുടെ സ്വന്തം ബോണ്ടിലും തുല്യതുകയ്ക്കുള്ള രണ്ടാൾ  ജാമ്യത്തിലും ജാമ്യം അനുവദിക്കണമെന്ന് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസിന് നിർദേശം നൽകി. നവംബർ 21 വരെ ഇതിന്‌ പ്രാബല്യമുണ്ട്. മുകേഷിനും ജയസൂര്യക്കുമെതിരെ പരാതി നൽകിയ നടിയാണ് ബാലചന്ദ്രമേനോനെതിരെയും ആരോപണം ഉന്നയിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home