കോൺഗ്രസിന്റെ അവസ്ഥ പരിതാപകരം : പി രാജീവ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 28, 2024, 12:44 AM | 0 min read


കൊച്ചി
ഉപതെരഞ്ഞെടുപ്പിനെ നേരിടുന്ന കോൺഗ്രസ്‌ വല്ലാത്ത അവസ്ഥയിലാണെന്ന്‌ മന്ത്രി പി രാജീവ്‌. പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ  മത്സരിക്കാൻ കെ മുരളീധരന്റെ പേരാണ്‌ ഡിസിസി പ്രസിഡന്റ്‌ നിർദേശിച്ചതെന്ന്‌ വ്യക്തമാക്കുന്ന കത്ത്‌ പുറത്തുവന്നു. അവിടെ ബിജെപിയുമായി ഡീലാണെന്ന്‌ കോൺഗ്രസിനുള്ളിൽത്തന്നെ അഭിപ്രായമുയർന്നിട്ടുണ്ട്‌.

കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ സഹകരണ തെരഞ്ഞെടുപ്പിലെ വിമതർക്കെതിരെ രംഗത്തുവന്നു. മാധ്യമങ്ങളുടെ പരിലാളന കോൺഗ്രസിനുള്ളതിനാൽ ഇതൊന്നും ചർച്ചയാകുന്നില്ല.

എല്ലാ വിഭാഗങ്ങളുടെയും വോട്ട്‌ സമാഹരിക്കാൻ കഴിയുന്ന മികച്ച സ്ഥാനാർഥിയായി പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ പി സരിൻ മാറിക്കഴിഞ്ഞു.തൃശൂർ പൂരം വിഷയത്തിൽ മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും സിപിഐ എം, സിപിഐ നിയമസഭാംഗങ്ങളും പറഞ്ഞത്‌ ഒരേകാര്യമാണ്‌. പി ജയരാജന്റെ പുസ്‌തകത്തിൽ പറയുന്നത്‌ അദ്ദേഹത്തിന്റെ അഭിപ്രായമാണ്‌. പുസ്‌തകം വായിച്ചവർ ചർച്ച ചെയ്യട്ടേയെന്നും മന്ത്രി മാധ്യമങ്ങളോട്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home