യുഡിഎഫും ബിജെപിയും ഒന്ന്‌ : ബിനോയ് വിശ്വം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 26, 2024, 02:38 AM | 0 min read


ചേലക്കര
യുഡിഎഫിനും  ബിജെപിക്കും ഒരേ നിലപാടാണെന്ന്‌  സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. രണ്ടാണെന്ന് തോന്നുമെങ്കിലും അന്ധമായ ഇടതുപക്ഷ വിരോധം മൂത്ത്  ഒന്നായിരിക്കയാണ്. കഴിഞ്ഞ ലോക്‌ സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ  ബിജെപി ജയിച്ചത്‌ ഇതിന്റെ  തെളിവാണ്‌.  ചേലക്കരയിൽ  എൽഡിഎഫ് മണ്ഡലം കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത്‌ മതേതരത്വം, ജനാധിപത്യം, പൗരാവകാശം എല്ലാം ഇല്ലാതാവുന്നു. ഇതിനെതിരെ ജനകീയ സമരം ഉയരണം.  ബാബറി മസ്‌ജിദ്‌ തകർത്ത സ്ഥലത്ത്‌ ക്ഷേത്രം പണിതത്‌ രാമനുവേണ്ടിയല്ല, രാഷ്‌ട്രീയ നേട്ടത്തിനുവേണ്ടിയാണ്‌. രാമക്ഷേത്ര നിർമാണ സ്ഥലത്ത്‌ പ്രാണപ്രതിഷ്‌ഠ നടത്തുമ്പോൾ പ്രധാനമന്ത്രി പൂജാരിയായി. മതേതര രാജ്യത്താണ്‌ പ്രധാനമന്ത്രി പൂജാരിയായി മാറുന്നത്‌. ഇത്‌ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.
 



deshabhimani section

Related News

View More
0 comments
Sort by

Home