പാലക്കാട് ആരുമായാണ്‌ മത്സരമെന്ന്‌ യുഡിഎഫിനുതന്നെ നിശ്‌ചയമില്ല: എ കെ ബാലൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 24, 2024, 11:55 AM | 0 min read

പാലക്കാട്> പാലക്കാട്‌ മണ്ഡലത്തിൽ ആരുമായാണ്‌ നേരിട്ട്‌ മത്സരിക്കുന്നതെന്ന്‌ യുഡിഎഫിനു തന്നെ നിശ്‌ചയമില്ലാതായെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ. എൽഡിഎഫുമായാണ് മത്സരമെന്ന് രമേശ് ചെന്നിത്തല പറയുമ്പോൾ എൻ കെ പ്രേമചന്ദ്രൻ പറയുന്നത് ബിജെപിയുമായെന്നാണ്. ആരുമായാണ് മത്സരമെന്ന് ആദ്യം അവർ തീരുമാനിക്കട്ടെ. ഞങ്ങൾ പറയുന്നു പാലക്കാട് എൽഡിഎഫും യുഡിഎഫും തമ്മിലാണ്‌ മൽസരമെന്ന്‌. പാലക്കാട് യുഡിഎഫിന്റെ ദയനീയ പരാജയം കാണാമെന്നും എ കെ ബാലൻ പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിപക്ഷനേതാവ് മീൻ വണ്ടിയിൽ പണം കടത്തിയെന്ന ആരോപണം പി വി അൻവർ ഉന്നയിച്ചപ്പോൾ വക്കീൽ നോട്ടീസ്‌ പോലും അയക്കാൻ സതീശൻ  ഇതുവരെ  തയ്യാറായിട്ടില്ല. ആരോപണം ശരിവയ്ക്കുകയാണോ പ്രതിപക്ഷ നേതാവ്.  ഇക്കാര്യത്തിൽ രണ്ടുപേരും നിലപാട് വ്യക്തമാക്കണം. ഇത്രയും ഗുരുതര ആരോപണം പറഞ്ഞ വ്യക്തി യുഡിഎഫിനായി സ്ഥാനാർഥിത്വം പിൻവലിക്കുമ്പോൾ പ്രതിപക്ഷ നേതാവ് എന്തെങ്കിലും പറയണ്ടേ. ഇനിയുള്ള ദിവസങ്ങളിൽ കോൺഗ്രസിൽ പ്രകടമായ പൊട്ടിത്തെറിയുണ്ടാകുമെന്നും എ കെ ബാലൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home