ശബരിമലയിൽ തിരക്കേറി; വെർച്വൽ ക്യൂ 
52,000 കടന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 19, 2024, 10:36 PM | 0 min read

ശബരിമല> തുലാമാസ പൂജയ്ക്കായി  നട തുറന്നശേഷം ശബരിമലയിൽ ശനിയാഴ്ച വെർച്വൽ ക്യൂ ബുക്കിങ് 52,000 കടന്നു. മുൻ വർഷങ്ങളേക്കാൾ വളരെ കൂടുതലാണിത്‌. തിരക്ക് പരി​ഗണിച്ച്  ശനിയാഴ്ച മൂന്ന് മണിക്കൂർ ദർശന സമയം നീട്ടി. പകൽ മൂന്ന് വരെ തീർഥാടകർക്ക് ദർശന സൗകര്യം നൽകി. വൈകിട്ട് നാലിന് നട തുറന്നു.

സാധാരണ അഞ്ചിനാണ് നട തുറക്കുക. ശനിയാഴ്ച പകൽ മൂന്നുവരെ  മുപ്പതിനായിരത്തിനടുത്ത്  തീർഥാടകരെത്തി. 16ന് നട തുറന്നശേഷം ഇതുവരെ 1,22,001 പേരാണ് ദർശനം നടത്തിയത്. ഞായറാഴ്ച ബുക്കിങ് കുറവാണ്. തീർഥാടകർക്ക് മുഴുവൻ സമയവും വെള്ളം എത്തിക്കാൻ ദേവസ്വം ബോർഡ് ക്രമീകരണം ഏർപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Home