പുറത്തുവന്നത്‌ 
കോൺഗ്രസ്‌–ആർഎസ്‌എസ്‌ ബന്ധം: പി രാജീവ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 18, 2024, 01:45 AM | 0 min read


കൊച്ചി
പി സരിന്റെ വെളിപ്പെടുത്തലിലൂടെ പുറത്തുവന്നത്‌ കോൺഗ്രസ്‌–-ആർഎസ്‌എസ്‌ ബന്ധമാണെന്ന്‌ മന്ത്രി പി രാജീവ്‌. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വടകരയിൽ ഉൾപ്പെടെ കോൺഗ്രസും -ആർഎസ്‌എസുമായി ധാരണ ഉണ്ടാക്കിയിരുന്നെന്ന്‌ ഞങ്ങൾ മുമ്പേ പറഞ്ഞിരുന്നു.
കോൺഗ്രസ്‌ നേതൃത്വം ആർഎസ്‌എസുമായി നല്ല അടുപ്പമുള്ളവരാണ്‌. അത്‌ മറച്ചുവയ്‌ക്കാൻ നുണപ്രചാരണം നടത്തുന്നു. ബിജെപിയല്ല ശത്രുവെന്ന്‌ പ്രതിപക്ഷനേതാവ്‌ നിയമസഭയിലും പ്രഖ്യാപിച്ചിട്ടുണ്ടെന്നും രാജീവ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home