ചരിത്രമാവർത്തിച്ച് മഹാരാജാസ്: ഫുൾ പാനലിലും എസ്എഫ്ഐ

എറണാകുളം > എറണാകുളം മഹാരാജാസ് കോളേജിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. മത്സരിച്ച 12 സീറ്റിലും വൻഭൂരിപക്ഷത്തോടെയാണ് എസ്എഫ്ഐ വിജയിച്ചത്. അഭിനന്ദ് എം നയിക്കുന്ന യൂണിയനിൽ പി അഥീനയാണ് വൈസ് ചെയർ പേഴ്സൻ. ജനറൽ സെക്രട്ടറി സി എസ് അശ്വിൻ, ആർട്സ് ക്ലബ് സെക്രട്ടറി കെ ബിപ്ലവ്, മാഗസിൻ എഡിറ്റർ ആദിൽ കുമാർ, യുയുസി അനന്യ ദാസും പിപി അമൽ ജിത്ത് ബാബുവും ആണ്.









0 comments